- റസാഖ് പാലേരി
പാലിയേക്കരയിലെ ടോള്‍പ്ളാസ പ്രവര്‍ത്തനമാരംഭിച്ചിട്ട് ഈ മേയ് 22-ന് 100 ദിവസം പൂര്‍ത്തിയായിരിക്കുന്നു. അതോടൊപ്പം തന്നെ പിറന്നുവീണ ടോള്‍വിരുദ്ധ സമരപന്തലും 100 ദിവസത്തിന്റെ സത്യഗ്രഹ സമരാനുഭവങ്ങളുമായി ലോകത്തിനു തന്നെ ബി.ഒ.ടി വിരുദ്ധ പോരാട്ടത്തിന്റെ പുത്തന്‍ മാതൃകയായി മാറുകയാണ്. ചീ ഠീഹഹ ചീ ആഛഠ എന്നതാണ് സമരത്തിന്റെ മുദ്രാവാക്യം. അഥവാ റോഡുകളെ സ്വകാര്യ മുതലാളിമാരില്‍നിന്ന് തിരിച്ചുപിടിച്ച് സഞ്ചാരസ്വാതന്ത്യ്രം പുനഃസ്ഥാപിക്കാനുള്ള പോരാട്ടമായാണ് സമരത്തിന് നേതൃത്വം കൊടുക്കുന്ന 28 ഓളം സംഘടനകളും ദേശീയപാത വികസനത്തിന്റെ ഇരകളും ഈ സമരത്തെ കാണുന്നത്. അതുകൊണ്ടു തന്നെ 100 ദിവസമായിട്ടും പോരാട്ടവീര്യം ചോര്‍ന്നുപോകാതെ നിരന്തര സമരം പാലിയേക്കരയില്‍ നടന്നുവരികയാണ്.