ന്യൂഡല്‍ഹി: ദേശീയപാതകള്‍ വികസിപ്പിക്കുമ്പോള്‍ റോഡിന്റെ വീതി നിശ്ചയിക്കേണ്ടത് സംസ്ഥാനങ്ങള്‍ തന്നെയാണെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി കമല്‍നാഥ് പറഞ്ഞു. സ്ഥലം ഇല്ലെങ്കില്‍ റോഡ് വികസനം സാധ്യമല്ല. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. ദേശീയപാതകളുടെ വികസനത്തിന് സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട ചുമതലയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തന്നെയാണ്. കേരളത്തില്‍ ദേശീയപാതയുടെ വീതി സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്ച്ചതുടരുമെന്നും കമല്‍നാഥ് പറഞ്ഞു
Monday, May 31, 2010
ദേശീയപാതയുടെ വീതി നിശ്ചയിക്കേണ്ടത് സംസ്ഥാനങ്ങള്‍: കമല്‍നാഥ്
Mathrubhumi online : 31 May 2010
ദേശീയപാതയുടെ വീതി നിശ്ചയിക്കേണ്ടത് സംസ്ഥാനങ്ങള്‍: കമല്‍നാഥ്Sunday, May 30, 2010
ജനങ്ങളെ കുരങ്ങുകളിപ്പിക്കരുത്
Madhyamam Daily Editorial Friday, May 28, 2010
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജനകീയസമരങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഐകകണ്ഠ്യേന ഒരു തീര്‍പ്പിലെത്തുകയും അക്കാര്യം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നയിച്ച സര്‍വകക്ഷിസംഘം കേന്ദ്രത്തെ നേരില്‍കണ്ട് അറിയിക്കുകയും ചെയ്തു. 30 മീറ്റര്‍ വീതിയില്‍ തന്നെ പുതിയ വികസനപദ്ധതി നടപ്പാക്കുക, വികസിപ്പിക്കുന്ന പാത ബി.ഒ.ടി വ്യവസ്ഥയില്‍ നിന്നൊഴിവാക്കുക എന്നീ ജനകീയാവശ്യങ്ങള്‍ അംഗീകരിച്ചാണ് ദേശീയപാതയുടെ പേരില്‍ ഉയര്‍ന്ന ആശങ്കകള്‍ അകറ്റണമെന്ന് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. കേന്ദ്രത്തില്‍നിന്ന് ഇക്കാര്യത്തില്‍ തീരുമാനം വന്നുകിട്ടുവോളം സ്ഥലമെടുപ്പ് പ്രക്രിയ നിര്‍ത്തിവെച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പാതയുടെ പേരില്‍ കുടിയിറക്കപ്പെടുന്ന ജനങ്ങളാകട്ടെ, പ്രക്ഷോഭപരിപാടികള്‍ നിര്‍ത്തിവെച്ച്, സര്‍വകക്ഷിനീക്കത്തില്‍ വിശ്വാസമര്‍പ്പിച്ച് ഔദ്യോഗികനടപടികള്‍ക്കായി കാത്തിരിക്കുകയാണ്.
ജനങ്ങളെ കുരങ്ങുകളിപ്പിക്കരുത്ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജനകീയസമരങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഐകകണ്ഠ്യേന ഒരു തീര്‍പ്പിലെത്തുകയും അക്കാര്യം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നയിച്ച സര്‍വകക്ഷിസംഘം കേന്ദ്രത്തെ നേരില്‍കണ്ട് അറിയിക്കുകയും ചെയ്തു. 30 മീറ്റര്‍ വീതിയില്‍ തന്നെ പുതിയ വികസനപദ്ധതി നടപ്പാക്കുക, വികസിപ്പിക്കുന്ന പാത ബി.ഒ.ടി വ്യവസ്ഥയില്‍ നിന്നൊഴിവാക്കുക എന്നീ ജനകീയാവശ്യങ്ങള്‍ അംഗീകരിച്ചാണ് ദേശീയപാതയുടെ പേരില്‍ ഉയര്‍ന്ന ആശങ്കകള്‍ അകറ്റണമെന്ന് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. കേന്ദ്രത്തില്‍നിന്ന് ഇക്കാര്യത്തില്‍ തീരുമാനം വന്നുകിട്ടുവോളം സ്ഥലമെടുപ്പ് പ്രക്രിയ നിര്‍ത്തിവെച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പാതയുടെ പേരില്‍ കുടിയിറക്കപ്പെടുന്ന ജനങ്ങളാകട്ടെ, പ്രക്ഷോഭപരിപാടികള്‍ നിര്‍ത്തിവെച്ച്, സര്‍വകക്ഷിനീക്കത്തില്‍ വിശ്വാസമര്‍പ്പിച്ച് ഔദ്യോഗികനടപടികള്‍ക്കായി കാത്തിരിക്കുകയാണ്.
Saturday, May 29, 2010
ദേശീയപാത: സര്‍ക്കാറും മന്ത്രിമാരും പലവഴി; ജനം ആശങ്കയില്‍
ദേശീയപാത: സര്‍ക്കാറും മന്ത്രിമാരും പലവഴി; ജനം ആശങ്കയില്‍
കൊച്ചി: ദേശീയപാത വികസനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി മന്ത്രിമാര്‍ തന്നെ രംഗത്തുവന്നത് പാതക്ക് ഇരുവശത്തെയും ജനങ്ങളെ വീണ്ടും ആശങ്കയിലാക്കുന്നു. ദേശീയപാതയുടെ വീതി 30 മീറ്ററായി നിലനിറുത്തണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യമുന്നയിച്ചിരുന്നു. ഈ നിലപാടിന് വിരുദ്ധമായി മന്ത്രിമാര്‍ തന്നെ രംഗത്തുവന്നതാണ് ആശങ്ക പരത്തിയിരിക്കുന്നത്.
Subscribe to:
Posts (Atom)