മലപ്പുറം: ദേശീയ പാത വികസനം 45 മീറ്ററില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കാമെന്ന സര്‍വ്വ കക്ഷിയോഗതീരുമാനം ജനവിരുദ്ധവും മുന്യോഗ തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ രാഷ്ട്രീയമൂലധന ശക്തികളുടെ ഗൂഢാലോചനയുമാണ്. ദേശീയ പാതയുടെ വീതി സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് ലോക്സഭയില്‍ പ്രസ്താവിച്ചിരിക്കെ കേരളത്തിലെ പ്രധാന രാഷ്ട്രീയകക്ഷികള്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത് ദുരൂഹമാണ്. ഒന്നാം സര്‍വ്വകക്ഷി തീരുമാനത്തിന് പിന്നാലെ രമേശ് ചെന്നിത്തലയും പിണറായി വിജയനും പാത 45 മീറ്ററിലാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നത് ഇത്തരത്തിലൊരു ഗൂഢാലോചന അരങ്ങേറി എന്നതിന്റെ തെളിവാണ്. കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയും സവിശേഷമായ സാമൂഹ്യ സാഹചര്യങ്ങളും കണക്കിലെടുത്തിട്ടില്ല.
Sunday, August 22, 2010
Saturday, August 21, 2010
ജനവിരുദ്ധം ഈ സമവായം
മാധ്യമം മുഖപ്രസംഗം | Thursday, 19 August, 2010
ഒടുവില്‍ അതുതന്നെ സംഭവിച്ചു. ദേശീയപാത കേരളത്തിലൂടെ കടന്നുപോകുമ്പോള്‍ 45 മീറ്റര്‍ വീതി വേണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ശാഠ്യത്തിന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒരുമിച്ചിരുന്ന് സമ്മതം മൂളി. മറുവാക്ക് പറയാനോ 'നൊന്തവന്റെ അന്തം പാച്ചില്‍' യഥാവിധി അവതരിപ്പിക്കാനോ ആരും ഉണ്ടായില്ലെന്ന് മാത്രമല്ല, പാത 60 മീറ്ററില്‍തന്നെ വേണമെന്നു വാദിച്ചവര്‍പോലുമുണ്ടത്രെ. എന്തൊരു ഓവര്‍ സ്മാര്‍ട്ട്നസ്! ഏറെ നാളായി നാവിട്ടലക്കുകയും സാമൂഹികാന്തരീക്ഷത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുകയുമായിരുന്ന ഈ പ്രശ്നത്തിന്റെ പരിണാമഗുപ്തി മറ്റൊന്നായിരിക്കാനിടയില്ല എന്ന ആശങ്ക പൊതുവേയുണ്ടായിരുന്നു. ദേശീയപാത വികസന അതോറിറ്റിയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാറും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതോടെ ഈ ആശങ്കക്ക് ആക്കം കൂടിവരുകയുമായിരുന്നു. അതിനാല്‍തന്നെ, അപ്രതീക്ഷിതം എന്ന് പറയാനാവില്ലെങ്കിലും അന്തിമ വിശകലനത്തില്‍ കേരളത്തിന്റെ നയംമാറ്റവും സമ്മതവും ഒട്ടും യാഥാര്‍ഥ്യബോധം പ്രതിഫലിക്കാത്തതും ജനവികാരം ഉള്‍ക്കൊള്ളാത്തതും എന്ന് കാണാന്‍ കഴിയും. അല്ലെങ്കിലും പാര്‍പ്പിടം മുതല്‍ കച്ചവടം വരെ ഒരുപാട് കഷ്ടനഷ്ടങ്ങള്‍ ഡെമോക്ലസിന്റെ വാളുകണക്കെ സംസ്ഥാനത്തുടനീളം പരസഹസ്രം പേരുടെ ഉറക്കം കെടുത്തവെ അവരുടെ പക്ഷം കേള്‍ക്കാന്‍ അവസരം കൊടുക്കാതെയും പ്രാതിനിധ്യം ഉറപ്പുവരുത്താതെയും കൈക്കൊള്ളുന്ന തീരുമാനം നീതിയും ന്യായവും പ്രതിഫലിക്കുന്നതായി അനുഭവപ്പെടുന്നില്ല. അതുമല്ല, അവരെ തന്ത്രപൂര്‍വം അകറ്റിനിര്‍ത്തുകയായിരുന്നു എന്നാണല്ലോ കഴിഞ്ഞ ദിവസത്തെ സര്‍വകക്ഷി സമ്മത'പത്ര'ത്തിന്റെ വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാനാവുന്നത്. എന്തിനധികം അത്തരമൊരു യോഗം തന്നെ ഒരു നാടകം- മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ രംഗാവിഷ്കാരം- എന്നേ പറയേണ്ടൂ. അത്രമാത്രം കടുത്ത സമ്മര്‍ദത്തിലാണ് സര്‍ക്കാറും പ്രതിപക്ഷവും എന്നാണ് മനസ്സിലാകുന്നത്.
ജനവിരുദ്ധം ഈ സമവായംഒടുവില് അതുതന്നെ സംഭവിച്ചു. ദേശീയപാത കേരളത്തിലൂടെ കടന്നുപോകുമ്പോള്‍ 45 മീറ്റര്‍ വീതി വേണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ശാഠ്യത്തിന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒരുമിച്ചിരുന്ന് സമ്മതം മൂളി. മറുവാക്ക് പറയാനോ 'നൊന്തവന്റെ അന്തം പാച്ചില്‍' യഥാവിധി അവതരിപ്പിക്കാനോ ആരും ഉണ്ടായില്ലെന്ന് മാത്രമല്ല, പാത 60 മീറ്ററില്‍തന്നെ വേണമെന്നു വാദിച്ചവര്‍പോലുമുണ്ടത്രെ. എന്തൊരു ഓവര്‍ സ്മാര്‍ട്ട്നസ്! ഏറെ നാളായി നാവിട്ടലക്കുകയും സാമൂഹികാന്തരീക്ഷത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുകയുമായിരുന്ന ഈ പ്രശ്നത്തിന്റെ പരിണാമഗുപ്തി മറ്റൊന്നായിരിക്കാനിടയില്ല എന്ന ആശങ്ക പൊതുവേയുണ്ടായിരുന്നു. ദേശീയപാത വികസന അതോറിറ്റിയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാറും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതോടെ ഈ ആശങ്കക്ക് ആക്കം കൂടിവരുകയുമായിരുന്നു. അതിനാല്‍തന്നെ, അപ്രതീക്ഷിതം എന്ന് പറയാനാവില്ലെങ്കിലും അന്തിമ വിശകലനത്തില്‍ കേരളത്തിന്റെ നയംമാറ്റവും സമ്മതവും ഒട്ടും യാഥാര്‍ഥ്യബോധം പ്രതിഫലിക്കാത്തതും ജനവികാരം ഉള്‍ക്കൊള്ളാത്തതും എന്ന് കാണാന്‍ കഴിയും. അല്ലെങ്കിലും പാര്‍പ്പിടം മുതല്‍ കച്ചവടം വരെ ഒരുപാട് കഷ്ടനഷ്ടങ്ങള്‍ ഡെമോക്ലസിന്റെ വാളുകണക്കെ സംസ്ഥാനത്തുടനീളം പരസഹസ്രം പേരുടെ ഉറക്കം കെടുത്തവെ അവരുടെ പക്ഷം കേള്‍ക്കാന്‍ അവസരം കൊടുക്കാതെയും പ്രാതിനിധ്യം ഉറപ്പുവരുത്താതെയും കൈക്കൊള്ളുന്ന തീരുമാനം നീതിയും ന്യായവും പ്രതിഫലിക്കുന്നതായി അനുഭവപ്പെടുന്നില്ല. അതുമല്ല, അവരെ തന്ത്രപൂര്‍വം അകറ്റിനിര്‍ത്തുകയായിരുന്നു എന്നാണല്ലോ കഴിഞ്ഞ ദിവസത്തെ സര്‍വകക്ഷി സമ്മത'പത്ര'ത്തിന്റെ വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാനാവുന്നത്. എന്തിനധികം അത്തരമൊരു യോഗം തന്നെ ഒരു നാടകം- മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ രംഗാവിഷ്കാരം- എന്നേ പറയേണ്ടൂ. അത്രമാത്രം കടുത്ത സമ്മര്‍ദത്തിലാണ് സര്‍ക്കാറും പ്രതിപക്ഷവും എന്നാണ് മനസ്സിലാകുന്നത്.
Subscribe to:
Posts (Atom)