ബദല്‍ എങ്ങനെ.?

പാത വികസനത്തിനു 45 മീറ്റര്‍ വേണമെന്ന സര്‍‌ക്കാര്‍ നിലപാടിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന സമരമായിരുന്നു സോളിഡാരിറ്റി നിര്‍മിച്ച മാതൃകാപാത. നിലവിലെ 30 മീറ്ററില്‍ എങ്ങനെ നാലുവരിപ്പാത നിര്‍മിക്കാമെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ഈ സമരത്തിലൂടെ സോളിഡാരിറ്റി ചെയ്തത്. പാത ഇപ്രകാരമായിരുന്നു.

ദേശീയ സ്റ്റാന്‍‌ഡേഡ് അനുസരിച്ച് ഒരു വരി പാതക്ക് 3.5 mt.
അപ്പോള്‍ നാലുവരിപ്പാതക്ക് 3.5 x 4 = 14 mtr.
മീഡിയന്‍ = 1 mtr
മീഡിയനിരുവശത്തും കല്ലു പാകിയ നിരത്ത് = 2 x 1 mtr = 2 mtr
നടപ്പാത -> 1.5 mtr x 2 = 3 mtr
നടപ്പാതയോട് ചേര്‍ന്ന് കല്ലു പാകിയ നിരത്ത് = 2 x 1 mtr = 2 mtr

മൊത്തം 22 മീറ്ററില്‍ നാലുവരിപ്പാത. ഇനിയും എട്ട് മീറ്റര്‍ ബാക്കി. അപ്പോള്‍ സര്‍ക്കാറെന്തിനാണാവോ നാലുവരിപ്പാതക്ക് 45 മീറ്റര്‍ വീതി വേണമെന്ന് വാശിപിടിക്കുകയും അതിന്റെ പേരില്‍ ലക്ഷക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നത്..!!??? റോഡിന്റെ പേരില്‍ ചുളുവിലക്ക് ജനങ്ങളുടെ ഭൂമി ഏറ്റെടുത്ത് സ്വകാര്യകമ്പനികള്‍ക്ക് കൈമാറുന്ന റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരാണോ സര്‍ക്കാര്‍? 

ചിത്രങ്ങളിലൂടെ:






ബദല്‍ എങ്ങനെ.?SocialTwist Tell-a-Friend