Saturday, November 27, 2010

ദേശീയപാത സ്വകാര്യ ലോബിക്ക് മറിക്കാന്‍ കോര്‍പറേറ്റ് ഏജന്‍സികളുടെ കരുനീക്കം


(source: Madhyamam daily 27-11-2010)

തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാത സ്വകാര്യ ലോബിക്ക് മറിച്ചുകൊടുക്കാന്‍ കോര്‍പറേറ്റ് ലോബിയുടെ കൊണ്ടുപിടിച്ച ശ്രമം.  കുറച്ചുമുമ്പ് ദേശീയപാതയുടെ വികസനം 45 മീറ്ററില്‍ സാധ്യമാക്കണമെന്ന ആവശ്യവുമായി കൊച്ചിയിലും തിരുവനന്തപുരത്തും സംഘടിപ്പിച്ച യോഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കോര്‍പറേറ്റ് ലോബിയായിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ദേശീയപാതയുടെ വികസനം 30 മീറ്ററില്‍
ദേശീയപാത സ്വകാര്യ ലോബിക്ക് മറിക്കാന്‍ കോര്‍പറേറ്റ് ഏജന്‍സികളുടെ കരുനീക്കംSocialTwist Tell-a-Friend

Sunday, August 22, 2010

ദേശീയപാത സര്‍വ്വകക്ഷി തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ ഗൂഢാലോചന - സോളിഡാരിറ്റി

മലപ്പുറം: ദേശീയ പാത വികസനം 45 മീറ്ററില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കാമെന്ന സര്‍വ്വ കക്ഷിയോഗതീരുമാനം ജനവിരുദ്ധവും മുന്‍യോഗ തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ രാഷ്ട്രീയമൂലധന ശക്തികളുടെ ഗൂഢാലോചനയുമാണ്. ദേശീയ പാതയുടെ വീതി സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് ലോക്‌സഭയില്‍ പ്രസ്താവിച്ചിരിക്കെ കേരളത്തിലെ പ്രധാന രാഷ്ട്രീയകക്ഷികള്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത് ദുരൂഹമാണ്. ഒന്നാം സര്‍വ്വകക്ഷി തീരുമാനത്തിന് പിന്നാലെ രമേശ് ചെന്നിത്തലയും പിണറായി വിജയനും പാത 45 മീറ്ററിലാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നത് ഇത്തരത്തിലൊരു ഗൂഢാലോചന അരങ്ങേറി എന്നതിന്റെ തെളിവാണ്. കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയും സവിശേഷമായ സാമൂഹ്യ സാഹചര്യങ്ങളും കണക്കിലെടുത്തിട്ടില്ല.
ദേശീയപാത സര്‍വ്വകക്ഷി തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ ഗൂഢാലോചന - സോളിഡാരിറ്റിSocialTwist Tell-a-Friend

Saturday, August 21, 2010

ജനവിരുദ്ധം ഈ സമവായം

മാധ്യമം മുഖപ്രസംഗം | Thursday, 19 August, 2010


ഒടുവില്‍ അതുതന്നെ സംഭവിച്ചു. ദേശീയപാത കേരളത്തിലൂടെ കടന്നുപോകുമ്പോള്‍ 45 മീറ്റര്‍ വീതി വേണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ശാഠ്യത്തിന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒരുമിച്ചിരുന്ന് സമ്മതം മൂളി. മറുവാക്ക് പറയാനോ 'നൊന്തവന്റെ അന്തം പാച്ചില്‍' യഥാവിധി അവതരിപ്പിക്കാനോ ആരും ഉണ്ടായില്ലെന്ന് മാത്രമല്ല, പാത 60 മീറ്ററില്‍തന്നെ വേണമെന്നു വാദിച്ചവര്‍പോലുമുണ്ടത്രെ. എന്തൊരു ഓവര്‍ സ്മാര്‍ട്ട്‌നസ്! ഏറെ നാളായി നാവിട്ടലക്കുകയും സാമൂഹികാന്തരീക്ഷത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുകയുമായിരുന്ന ഈ പ്രശ്‌നത്തിന്റെ പരിണാമഗുപ്തി മറ്റൊന്നായിരിക്കാനിടയില്ല എന്ന ആശങ്ക പൊതുവേയുണ്ടായിരുന്നു. ദേശീയപാത വികസന അതോറിറ്റിയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാറും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതോടെ ഈ ആശങ്കക്ക് ആക്കം കൂടിവരുകയുമായിരുന്നു. അതിനാല്‍തന്നെ, അപ്രതീക്ഷിതം എന്ന് പറയാനാവില്ലെങ്കിലും അന്തിമ വിശകലനത്തില്‍ കേരളത്തിന്റെ നയംമാറ്റവും സമ്മതവും ഒട്ടും യാഥാര്‍ഥ്യബോധം പ്രതിഫലിക്കാത്തതും ജനവികാരം ഉള്‍ക്കൊള്ളാത്തതും എന്ന് കാണാന്‍ കഴിയും. അല്ലെങ്കിലും പാര്‍പ്പിടം മുതല്‍ കച്ചവടം വരെ ഒരുപാട് കഷ്ടനഷ്ടങ്ങള്‍ ഡെമോക്ലസിന്റെ വാളുകണക്കെ സംസ്ഥാനത്തുടനീളം പരസഹസ്രം പേരുടെ ഉറക്കം കെടുത്തവെ അവരുടെ പക്ഷം കേള്‍ക്കാന്‍ അവസരം കൊടുക്കാതെയും പ്രാതിനിധ്യം ഉറപ്പുവരുത്താതെയും കൈക്കൊള്ളുന്ന തീരുമാനം നീതിയും ന്യായവും പ്രതിഫലിക്കുന്നതായി അനുഭവപ്പെടുന്നില്ല. അതുമല്ല, അവരെ തന്ത്രപൂര്‍വം അകറ്റിനിര്‍ത്തുകയായിരുന്നു എന്നാണല്ലോ കഴിഞ്ഞ ദിവസത്തെ സര്‍വകക്ഷി സമ്മത'പത്ര'ത്തിന്റെ വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാനാവുന്നത്. എന്തിനധികം അത്തരമൊരു യോഗം തന്നെ ഒരു നാടകം- മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ രംഗാവിഷ്‌കാരം- എന്നേ പറയേണ്ടൂ. അത്രമാത്രം കടുത്ത സമ്മര്‍ദത്തിലാണ് സര്‍ക്കാറും പ്രതിപക്ഷവും എന്നാണ് മനസ്സിലാകുന്നത്.
ജനവിരുദ്ധം ഈ സമവായംSocialTwist Tell-a-Friend

Friday, July 30, 2010

കള്ളവാദങ്ങള്‍ക്കുമീതെ പാത വികസിപ്പിക്കുമ്പോള്‍

മാധ്യമം ദിനപത്രത്തില്‍ (30-07-2010) ഹാഷിം ചേന്ദാമ്പിള്ളി എഴുതിയ ലേഖനം.

ശിലയാക്കപ്പെട്ട അഹല്യക്ക് ലഭിച്ച മോക്ഷസാഫല്യം ഓര്‍മിപ്പിക്കുന്നതായിരുന്നു കേരളത്തിലെ ദേശീയപാതകളായ എന്‍.എച്ച്-17ഉം 47ഉം ബി.ഒ.ടി വ്യവസ്ഥയില്ലാതെ 30 മീറ്റര്‍ വീതിയില്‍ നാലു വരിപ്പാതകളായി വികസിപ്പിക്കണമെന്ന കഴിഞ്ഞ ഏപ്രില്‍ 20ലെ സര്‍വകക്ഷി യോഗതീരുമാനവും തൊട്ടടുത്ത ദിവസത്തെ മന്ത്രിസഭാ തീരുമാനവും. കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യത്തോട് പ്രധാനമന്ത്രിയും വകുപ്പ് മന്ത്രി കമല്‍നാഥും അനുകൂലമായി പ്രതികരിച്ചതോടെ നമ്മുടെ ദേശീയ പാതകള്‍ മോക്ഷം പ്രാപിച്ച് ഉടന്‍ നാലുവരിപ്പാതകളായിമാറുമെന്ന് സര്‍വരും ഉറപ്പിച്ചു. ഒടുവിലിതാ ഒന്നിനു പിറകെ ഒന്നായി എല്ലാവരും ജനങ്ങളെ വഞ്ചിച്ച് കേരളത്തിന്റെ ജനകീയാവശ്യം നിരാകരിച്ചിരിക്കുന്നു.
കള്ളവാദങ്ങള്‍ക്കുമീതെ പാത വികസിപ്പിക്കുമ്പോള്‍SocialTwist Tell-a-Friend

ദേശീയപാത വികസനം: കേരളത്തിന്റെ നിര്‍ദേശം തള്ളി

ന്യൂദല്‍ഹി: ദേശീയ പാത വികസനത്തില്‍ കേരളം മുന്നോട്ടുവെച്ച രണ്ടു നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ തള്ളി. ദേശീയ പാത നാല് വരിയാക്കുമ്പോള്‍ വീതി 30 മീറ്ററില്‍ കൂടരുതെന്നും ചുങ്കം പിരിക്കരുതെന്നുമായിരുന്നു കേരളത്തിന്റെ നിര്‍ദേശം. 
ദേശീയപാത വികസനം: കേരളത്തിന്റെ നിര്‍ദേശം തള്ളിSocialTwist Tell-a-Friend

Saturday, June 12, 2010

ദേശീയ പാത: സര്‍വകക്ഷി തീരുമാനം അട്ടിമറിക്കുന്നതിനെതിരെ സമര കൂട്ടായ്മ


Madhyamam Online - Friday, June 11, 2010
കൊച്ചി:  ടോള്‍ പിരിവില്ലാതെ സര്‍ക്കാര്‍ ചെലവില്‍ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ ബഹുജന സമരത്തിന് ദേശീയപാത ആക്ഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ബഹുജന കണ്‍വെന്‍ഷനിലാണ് രണ്ടാംഘട്ട സമരത്തിന് തുടക്കമായത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ  സന്ദേശം ടി.കെ. സുധീര്‍കുമാര്‍ വായിച്ചു.
ദേശീയ പാത: സര്‍വകക്ഷി തീരുമാനം അട്ടിമറിക്കുന്നതിനെതിരെ സമര കൂട്ടായ്മSocialTwist Tell-a-Friend

Monday, May 31, 2010

ദേശീയപാതയുടെ വീതി നിശ്ചയിക്കേണ്ടത് സംസ്ഥാനങ്ങള്‍: കമല്‍നാഥ്‌

Mathrubhumi online : 31 May 2010


ന്യൂഡല്‍ഹി: ദേശീയപാതകള്‍ വികസിപ്പിക്കുമ്പോള്‍ റോഡിന്റെ വീതി നിശ്ചയിക്കേണ്ടത് സംസ്ഥാനങ്ങള്‍ തന്നെയാണെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി കമല്‍നാഥ് പറഞ്ഞു. സ്ഥലം ഇല്ലെങ്കില്‍ റോഡ് വികസനം സാധ്യമല്ല. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. ദേശീയപാതകളുടെ വികസനത്തിന് സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട ചുമതലയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തന്നെയാണ്. കേരളത്തില്‍ ദേശീയപാതയുടെ വീതി സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചതുടരുമെന്നും കമല്‍നാഥ് പറഞ്ഞു
ദേശീയപാതയുടെ വീതി നിശ്ചയിക്കേണ്ടത് സംസ്ഥാനങ്ങള്‍: കമല്‍നാഥ്‌SocialTwist Tell-a-Friend

Sunday, May 30, 2010

ജനങ്ങളെ കുരങ്ങുകളിപ്പിക്കരുത്

Madhyamam Daily Editorial Friday, May 28, 2010

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജനകീയസമരങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഐകകണ്ഠ്യേന ഒരു തീര്‍പ്പിലെത്തുകയും അക്കാര്യം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നയിച്ച സര്‍വകക്ഷിസംഘം കേന്ദ്രത്തെ നേരില്‍കണ്ട് അറിയിക്കുകയും ചെയ്തു. 30 മീറ്റര്‍ വീതിയില്‍ തന്നെ പുതിയ വികസനപദ്ധതി നടപ്പാക്കുക, വികസിപ്പിക്കുന്ന പാത ബി.ഒ.ടി വ്യവസ്ഥയില്‍ നിന്നൊഴിവാക്കുക എന്നീ ജനകീയാവശ്യങ്ങള്‍ അംഗീകരിച്ചാണ് ദേശീയപാതയുടെ പേരില്‍ ഉയര്‍ന്ന ആശങ്കകള്‍ അകറ്റണമെന്ന് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. കേന്ദ്രത്തില്‍നിന്ന് ഇക്കാര്യത്തില്‍ തീരുമാനം വന്നുകിട്ടുവോളം സ്ഥലമെടുപ്പ് പ്രക്രിയ നിര്‍ത്തിവെച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പാതയുടെ പേരില്‍ കുടിയിറക്കപ്പെടുന്ന ജനങ്ങളാകട്ടെ, പ്രക്ഷോഭപരിപാടികള്‍ നിര്‍ത്തിവെച്ച്, സര്‍വകക്ഷിനീക്കത്തില്‍ വിശ്വാസമര്‍പ്പിച്ച് ഔദ്യോഗികനടപടികള്‍ക്കായി കാത്തിരിക്കുകയാണ്.
ജനങ്ങളെ കുരങ്ങുകളിപ്പിക്കരുത്SocialTwist Tell-a-Friend

Saturday, May 29, 2010

ദേശീയപാത: സര്‍ക്കാറും മന്ത്രിമാരും പലവഴി; ജനം ആശങ്കയില്‍



ദേശീയപാത: സര്‍ക്കാറും മന്ത്രിമാരും പലവഴി; ജനം ആശങ്കയില്‍ 

കൊച്ചി: ദേശീയപാത വികസനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി മന്ത്രിമാര്‍ തന്നെ രംഗത്തുവന്നത് പാതക്ക് ഇരുവശത്തെയും ജനങ്ങളെ വീണ്ടും ആശങ്കയിലാക്കുന്നു. ദേശീയപാതയുടെ വീതി 30 മീറ്ററായി നിലനിറുത്തണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യമുന്നയിച്ചിരുന്നു. ഈ നിലപാടിന് വിരുദ്ധമായി  മന്ത്രിമാര്‍ തന്നെ  രംഗത്തുവന്നതാണ് ആശങ്ക പരത്തിയിരിക്കുന്നത്.
ദേശീയപാത: സര്‍ക്കാറും മന്ത്രിമാരും പലവഴി; ജനം ആശങ്കയില്‍SocialTwist Tell-a-Friend

Thursday, April 22, 2010

കേരളം കാതോര്‍ത്തിരുന്ന തീരുമാനം - പി. മുജീബുറഹ്മാന്‍

Madhyamam Daily - Wednesday, April 21, 2010

ജനകീയ ചെറുത്തുനില്‍പുവിജയങ്ങളുടെ സമീപകാല ചരിത്രത്തില്‍ ഒരു സുവര്‍ണാധ്യായം തുന്നിച്ചേര്‍ത്താണ് ദേശീയപാതാ വികസനത്തെക്കുറിച്ച സര്‍വകക്ഷിയോഗം പിരിഞ്ഞിരിക്കുന്നത്. വികസനത്തിന്റെ പേരില്‍ പൊതുവഴി വില്‍ക്കാനുള്ള നവമുതലാളിത്ത ഗൂഢതന്ത്രത്തെ ഉടലോടെ പൊതിഞ്ഞു കേന്ദ്രത്തിലേക്ക് തിരിച്ചയക്കാന്‍ തീരുമാനമെടുത്ത സര്‍വകക്ഷികളും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ദേശീയപാതകള്‍ ബി.ഒ.ടിക്കാരന്റെ ഓശാരമില്ലാതെ 30 മീറ്ററില്‍ വികസിപ്പിക്കണമെന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടായിരിക്കുന്നുവെന്നത് ചില്ലറകാര്യമല്ല. പുനരധിവാസമില്ലാതെ നാട്ടുകാരെ കുടിയൊഴിപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ജനകീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുന്ന അപൂര്‍വകാഴ്ചയാണ് സര്‍വകക്ഷിയോഗത്തിലൂടെ കേരളം കണ്ടത്.
കേരളം കാതോര്‍ത്തിരുന്ന തീരുമാനം - പി. മുജീബുറഹ്മാന്‍SocialTwist Tell-a-Friend

സ്വാഗതാര്‍ഹമായ തീരുമാനം

Madhyamam Daily Editorial - Wednesday, April 21, 2010

ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം കഴിഞ്ഞ ദിവസം കൈക്കൊണ്ട തീരുമാനം യാഥാര്‍ഥ്യബോധം സ്ഫുരിക്കുന്നതും സ്വാഗതാര്‍ഹവുമാണ്. ഏറെനാളായി കേരളത്തിന്റെ ഉറക്കംകെടുത്തിയിരുന്ന ചൂടേറിയ ഒരു പ്രശ്നത്തിന് ഇതോടെ താല്‍ക്കാലികമായെങ്കിലും ശമനം വരുത്താനായതില്‍ അഭിമാനിക്കാം. പൊതുവെ ഏതു കാര്യത്തിലും രണ്ടു മനസ്സുമായി വിഘടിച്ചുനില്‍ക്കുക കീഴ്വഴക്കമാക്കി മാറ്റിയവരെ ഇവ്വിധം ഒരു സമവായത്തിലെത്തിച്ചതിനു പിന്നിലും മുന്നിലും ജനകീയ ഇടപെടലുകളാണെന്ന കാര്യത്തില്‍ സംശയമില്ല.
സ്വാഗതാര്‍ഹമായ തീരുമാനംSocialTwist Tell-a-Friend

മനോരമയുടെ ബിഓടി സ്നേഹം - ജഗദീശ്

വായനക്കായി സമര്‍പ്പിക്കുന്നു. ജഗദീശിന്റെ ലേഖനങ്ങള്‍.
മനോരമയുടെ ബിഓടി സ്നേഹം - ജഗദീശ്SocialTwist Tell-a-Friend

Wednesday, April 21, 2010

ദേശീയപാത സ്ഥലമെടുപ്പ്: പരിഹാരം കാണാമെന്ന് പ്രധാനമന്ത്രി

Mathrubhumi Daily - 21 Apr 2010

ന്യൂഡല്‍ഹി: ദേശീയപാത വികസനത്തെച്ചൊല്ലി കേരളത്തിന്റെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് പരിഹാരം കാണാമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്. പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കിയ കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ക്കാണ് ഉറപ്പ് നല്‍കിയത്. ദേശീയപാത മുപ്പത് മീറ്റര്‍ മതിയെന്ന് ഐകകണേ്ഠ്യന ചൊവ്വാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം എടുത്തിരുന്നു.
ദേശീയപാത സ്ഥലമെടുപ്പ്: പരിഹാരം കാണാമെന്ന് പ്രധാനമന്ത്രിSocialTwist Tell-a-Friend

കുടിയൊഴിപ്പിച്ചാല്‍ കൂട്ട ആത്മഹത്യയെന്ന് ജനം

Madhyamam Daily - Wednesday, April 21, 2010

തിരുവനന്തപുരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി 45 മീറ്റര്‍ അലൈന്‍മെന്റ് നിശ്ചയിച്ചത് നൂറു കിലോ മീറ്റര്‍ വേഗത്തില്‍ വണ്ടിയോടിക്കാനെന്ന് സര്‍വേ  കണ്‍സള്‍ട്ടന്‍സി. വാഹനങ്ങള്‍ക്ക് ചീറിപ്പായാന്‍വേണ്ടി കുടിയൊഴിപ്പിച്ചാല്‍ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുമെന്ന് ജനങ്ങളും.  സര്‍വേ  പൂര്‍ത്തിയായ കഴക്കൂട്ടം മുതല്‍ കാരോട് വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് വേണ്ടി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ തെളിവെടുപ്പ്  വിരുദ്ധ യാര്‍ഥാര്‍ഥ്യങ്ങളുടെ ഏറ്റുമുട്ടലിന്റെ വേദിയായി.
കുടിയൊഴിപ്പിച്ചാല്‍ കൂട്ട ആത്മഹത്യയെന്ന് ജനംSocialTwist Tell-a-Friend

Tuesday, April 20, 2010

ദേശീയപാത സ്ഥലമെടുപ്പ് നിര്‍ത്തിവെച്ചു : വീതി 30 മീറ്റര്‍ മതിയെന്ന് കേരളം

Mathrubhumi Online: 20 Apr 2010

* പുതിയ ബി.ഒ.ടി. റോഡുകള്‍ വേണ്ടെന്ന് നിര്‍ദേശം
* പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണും
* സര്‍വകക്ഷി യോഗത്തില്‍ തീരുമാനം ഐകകണേ്ഠ്യന



ദേശീയപാത സ്ഥലമെടുപ്പ് നിര്‍ത്തിവെച്ചു : വീതി 30 മീറ്റര്‍ മതിയെന്ന് കേരളംSocialTwist Tell-a-Friend

നാലുവരിക്ക് ആരാണ് തടസ്സം? - സി.ആര്‍. നീലകണ്ഠന്‍

Mathrubhumi Daily - 20 Apr 2010

ദേശീയപാതകളുടെ (17, 47) നാലുവരിയാക്കല്‍ പദ്ധതിക്ക് തടസ്സമാകുന്നത് ഭൂമി നഷ്ടപ്പെടുന്ന കുറച്ചുപേരുടെ സമരമാണെന്നും ഈ വന്‍ വികസനപദ്ധതിയെ തുരങ്കം വെക്കുന്ന നിലപാട് 'മാതൃഭൂമി'പോലുള്ള പത്രങ്ങള്‍ ഏറ്റെടുക്കരുതെന്നും പറയുന്ന ചില കത്തുകള്‍ 'മാതൃഭൂമി'യില്‍ത്തന്നെ വരികയുണ്ടായി. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെയാണിങ്ങനെ പറയുന്നത്.എക്‌സ്​പ്രസ്‌ഹൈവേപോലുള്ള വിനാശപദ്ധതികള്‍ വന്നപ്പോള്‍ ഇതിനുപകരം ദേശീയപാതകള്‍ വികസിപ്പിക്കുകയാണ് വേണ്ടതെന്ന് സമരക്കാരോട് സംവദിച്ച പത്രമാണ് 'മാതൃഭൂമി'. എന്നാലിപ്പോള്‍ ഇവ നാലുവരിയാക്കുന്നതിന് ആരാണ് തടസ്സംനില്‍ക്കുന്നത്. വീട് നഷ്ടപ്പെടുന്നവരോ സമരക്കാരോ പത്രക്കാരോ അല്ല, സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍തന്നെയാണ്.
നാലുവരിക്ക് ആരാണ് തടസ്സം? - സി.ആര്‍. നീലകണ്ഠന്‍SocialTwist Tell-a-Friend

ദേശീയപാത വികസനം: സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കും

Mathrubhumi / Malayala Manorama Daily - 20 April 2010

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. പ്രധാനമന്ത്രിയെക്കണ്ട് സര്‍വകക്ഷി സംഘം ആശങ്ക അറിയിക്കാനും യോഗം തീരുമാനമെടുത്തു. റോഡിനു മുപ്പതുമീറ്റര്‍ വീതി മതിയാകുമെന്നാണ്‌ യോഗത്തില്‍ അഭിപ്രായമുയര്‍ന്നതെന്നും ഇക്കാര്യം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍‌വകക്ഷി നിവേദകസംഘം ഇതിനായി ഡല്‍‌ഹിയിലേക്ക് അടുത്തു തന്നെ പോകും.
ദേശീയപാത വികസനം: സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കുംSocialTwist Tell-a-Friend

പ്രധാനമന്ത്രി ഇടപെടണമെന്ന് ജസ്റ്റിസ് കൃഷ്ണയ്യരുടെ നിവേദനം

Madhyamam Daily - Tuesday, April 20, 2010

തിരുവനന്തപുരം: ദേശീയ പാതകള്‍ വികസിപ്പിക്കുന്നതിന്റെ മറവില്‍ ലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ച് റോഡും ഭൂമിയും കുത്തകകള്‍ക്ക് കൈമാറുന്ന നടപടി കേരളത്തിലെ ജനസാന്ദ്രതക്കും ആവാസ വ്യവസ്ഥക്കും ചേരാത്തതായതിനാല്‍ നടപടിയില്‍ നിന്ന് പിന്മാറണമെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ പ്രമുഖ സാംസ്കാരിക നായകന്മാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സഞ്ചാരത്തിന് ടോള്‍ കൊടുക്കേണ്ടി വരുന്നതുമൂലം പൊതുനിരത്തിനുള്ള സ്വാതന്ത്യ്രമാണ് ഇല്ലാതാക്കുന്നതെന്നും ഇത് കേരളത്തില്‍ അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. ബി.ഒ.ടി പാതവേണ്ട, 30 മീറ്ററില്‍ സര്‍ക്കാര്‍ ചെലവില്‍ നാലുവരിപ്പാത നിര്‍മിക്കുക; ഭൂമിയും വീടും കച്ചവടവും നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തുക, അനാവശ്യമായ ഫ്രീസിങ് പിന്‍വലിക്കുക എന്നീ  ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം അയച്ചത്.
പ്രധാനമന്ത്രി ഇടപെടണമെന്ന് ജസ്റ്റിസ് കൃഷ്ണയ്യരുടെ നിവേദനംSocialTwist Tell-a-Friend

Monday, April 19, 2010

ദേശീയപാത വികസനം: സ്ഥലമെടുപ്പില്‍ മാറ്റം

Malayala Manorama daily - April 19, 2010 - ജയന്‍ മേനോന്‍

തിരുവനന്തപുരം: ദേശീയപാത വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്നതിലുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ഹൈവേയുടെ സ്ഥലമെടുപ്പില്‍ മാറ്റം വരുന്നു. ജനരോഷം ശക്തമായ പ്രദേശങ്ങളില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് അലൈന്‍മെന്റ് മാറ്റാന്‍ ദേശീയപാത അതോറിറ്റി തത്വത്തില്‍ അംഗീകാരം നല്‍കിയത്.
ദേശീയപാത വികസനം: സ്ഥലമെടുപ്പില്‍ മാറ്റംSocialTwist Tell-a-Friend

ബി.ഒ.ടി പാത: ശിപാര്‍ശ മാനദണ്ഡങ്ങള്‍ മറികടന്ന്; രണ്ടുവരിപാതക്ക് പകരം നാലുവരിപാത

Madhyamam Daily - Monday, April 19, 2010

കോഴിക്കോട്-പാലക്കാട് ദേശീയപാത (എന്‍.എച്ച് 213) ബി.ഒ.ടി വ്യവസ്ഥയിലൂടെ സ്വകാര്യവത്കരിക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നാണെന്ന് ആക്ഷേപം.പദ്ധതിയുടെ പ്രായോഗികത പഠിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കണ്‍സള്‍ട്ടന്‍സിയും കാര്യങ്ങള്‍ വ്യക്തമായി അപഗ്രഥിച്ചിട്ടില്ല.
ബി.ഒ.ടി പാത: ശിപാര്‍ശ മാനദണ്ഡങ്ങള്‍ മറികടന്ന്; രണ്ടുവരിപാതക്ക് പകരം നാലുവരിപാതSocialTwist Tell-a-Friend

Sunday, April 18, 2010

ദേശീയ പാത വികസനം: സര്‍വകക്ഷി യോഗത്തില്‍ സമര സംഘടനകളെയും ഉള്‍പ്പെടുത്തണം




Madhyamam Daily - April 18, 2010.

കൊച്ചി: ദേശീയ പാത പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 20 ന് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സമരം ചെയ്യുന്ന സംഘടനകളെക്കൂടി  ഉള്‍പ്പെടുത്തണമെന്ന് എന്‍.എച്ച് 17 സംസ്ഥാന ആക്ഷന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു. പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ സമരത്തെ അവഗണിക്കുകയാണ്. എന്നാല്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ളവരെന്ന നിലയില്‍ ഈ കക്ഷികളെ മാത്രമാണ് യോഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ. സുധീര്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ദേശീയ പാത വികസനം: സര്‍വകക്ഷി യോഗത്തില്‍ സമര സംഘടനകളെയും ഉള്‍പ്പെടുത്തണംSocialTwist Tell-a-Friend

ഇത് ജനദ്രോഹ പാത - വി.എം.സുധീരന്റെ തുറന്നകത്ത്


Madhyamam daily - April 18, 2010

ദേശീയപാത വികസനത്തിന്റെ ജനവിരുദ്ധ പ്രശ്നങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് എഴുതിയ തുറന്ന കത്ത്
=============================================

പ്രിയപ്പെട്ട മുഖ്യമന്ത്രി,
ദേശീയപാത (എന്‍.എച്ച് 47, എന്‍.എച്ച് 17) വികസനപദ്ധതിയെ സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിന് സര്‍വകക്ഷിയോഗം ചേരാന്‍ തീരുമാനിച്ചതായി മാധ്യമ റിപ്പോര്‍ട്ട് കണ്ടു.

ഇത് ജനദ്രോഹ പാത - വി.എം.സുധീരന്റെ തുറന്നകത്ത്SocialTwist Tell-a-Friend

Saturday, April 17, 2010

ഇതു തന്നെ നാലുവരി പാത

പാത വികസനത്തിനു 45 മീറ്റര്‍ വേണമെന്ന സര്‍‌ക്കാര്‍ നിലപാടിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന സമരമായിരുന്നു സോളിഡാരിറ്റി നിര്‍മിച്ച മാതൃകാപാത. നിലവിലെ 30 മീറ്ററില്‍ എങ്ങനെ നാലുവരിപ്പാത നിര്‍മിക്കാമെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ഈ സമരത്തിലൂടെ സോളിഡാരിറ്റി ചെയ്തത്. പാത ഇപ്രകാരമായിരുന്നു.
ഇതു തന്നെ നാലുവരി പാതSocialTwist Tell-a-Friend

Thursday, April 15, 2010

മാതൃകാറോഡ് നിര്‍മ്മിച്ച് പ്രതിരോധത്തിന്റെ പുതിയമുഖം

Madhyamam Daily - Thursday, April 15, 2010

ജനങ്ങളെ കുടിയൊഴിപ്പിച്ചുള്ള ബി.ഒ.ടി ദേശീയപാതക്കെതിരായ സമരത്തിനു പുതിയമുഖം നല്‍കി സോളിഡാരിറ്റി മാതൃകാറോഡ് നിര്‍മിച്ചു. നിലവിലെ 30 മീറ്ററില്‍ എങ്ങനെ നാലുവരിപ്പാത നിര്‍മിക്കാമെന്ന് കാണിച്ചുകൊടുത്ത സോളിഡാരിറ്റിയുടെ പ്രവര്‍ത്തനം കക്ഷിനേതാക്കളുടേയും ജനങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. ദേശീയപാതക്ക് ആവശ്യമായ എല്ലാ സം‌വിധാനങ്ങളും ഉള്‍പെടുത്തിയാണ്‌ കളര്‍കോട് തൂക്കുകുളം ഭാഗത്ത് ദേശീയപാതയോട് ചേര്‍ന്ന് മനോഹരമായി മാതൃകാപാത നിര്‍മിച്ചത്. ബുധനാഴ്‌ച രാവിലെ സ്ഥാപിച്ച മാതൃകാപാത കാണാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. പാത വികസനത്തിനു 45 മീറ്റര്‍ വേണമെന്ന നിലപാടിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന സമരമായിരുന്നു ഇത്.
മാതൃകാറോഡ് നിര്‍മ്മിച്ച് പ്രതിരോധത്തിന്റെ പുതിയമുഖംSocialTwist Tell-a-Friend

Wednesday, April 14, 2010

പ്രതീകാത്മക റോഡ് നിര്‍മിക്കുന്നു.

ദേശിയപാത വികസനത്തില്‍ B.O.T വ്യവസ്ഥ ഉപേക്ഷിക്കുക,കുടിയോഴിപ്പിക്കപെടുന്നവരുടെ പുനരധിവാസവും മതിയായ നഷ്ടപരിഹാരവും ഉറപ്പുവരുത്തുന്നത് വരെ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കുക,30 മിറ്റരില്‍ ദേശിയ പാതയുടെ വികസനം ഉടന്‍ പൂര്‍ത്തികരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശിയപാത വികസിപ്പിക്കുക,വില്‍കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി നടന്നുവരുന്ന സമര പരിപാടികളുടെ ഭാഗമായി 2010 ഏപ്രില്‍ 14ന്  B.O.T ക്കെതിരെ പ്രതിരോധം തീര്‍ത്തുകൊണ്ട് സോളിഡാരിറ്റി ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതീകാത്മക മാതൃക റോഡ് നിര്‍മ്മിക്കുന്നു.നിലവില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് തന്നെ
പ്രതീകാത്മക റോഡ് നിര്‍മിക്കുന്നു.SocialTwist Tell-a-Friend

പൊതു നിരത്തുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരങ്ങള്‍ കേരളീയ പൊതു സമൂഹം ഏറ്റെടുക്കണം: കെ.പി രാമനുണ്ണി

April 13, 2010
കോഴിക്കോട് : പൊതു വഴിയെന്നത് മലയാളിയുടെ വൈകാരികതയാണെന്നും പൊതു നിരത്തുകള്‍ സ്വകാര്യ വത്കരിക്കുന്നതിനെതിരായ സമരങ്ങള്‍ കുടിയിറകികുനിനവരുടെ മാത്രം സമരമായി കാണരുതെന്നും പ്രശസ്ത കഥാകൃത്ത കെ.പി രാമനുണ്ണി പറഞ്ഞു. പൊതു നിരത്തുകള്‍ സ്വകാര്യ വത്കരിക്കരുതെന്നാലശ്യപ്പെട്ട് സോളിഡാരിറ്റി കോഴിക്കോട് സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നികൃഷ്ടമായ ജാതി വ്യവസ്തയ്‌ക്കെതിരെ സമരങ്ങള്‍ നടന്ന കേരളത്തില്‍ പുതിയ സാമ്പത്തിക ജാതികള്‍ ഉടലെടുക്കുകയാണ്. സമൂഹത്തില്‍ അവശേഷിക്കുന്ന
പൊതു നിരത്തുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരങ്ങള്‍ കേരളീയ പൊതു സമൂഹം ഏറ്റെടുക്കണം: കെ.പി രാമനുണ്ണിSocialTwist Tell-a-Friend

Tuesday, April 13, 2010

നാലുവരിപ്പാത - എന്താണ്‌ പ്രശ്‌നം.?

കേരളത്തിലെ ദേശീയപാതാ വികസനവുമായി നടക്കുന്ന വിവാദങ്ങളുടെ രത്നച്ചുരുക്കം. ഒന്നിലധികം ലേഖനങ്ങളില്‍ നിന്നും കുറുക്കിയെടുത്തതാണ്‌. തെറ്റുണ്ടെങ്കില്‍ തിരുത്താം.
നാലുവരിപ്പാത - എന്താണ്‌ പ്രശ്‌നം.?SocialTwist Tell-a-Friend

രാജീവ്‌ ചേലനാട്ട്‌: മധുരം നഷ്ടപ്പെടുന്ന എന്‍.എച്ച്-17

വായനക്കായി സമര്‍പ്പിക്കുന്നു..
രാജീവ്‌ ചേലനാട്ട്‌: മധുരം നഷ്ടപ്പെടുന്ന എന്‍.എച്ച്-17
രാജീവ്‌ ചേലനാട്ട്‌: മധുരം നഷ്ടപ്പെടുന്ന എന്‍.എച്ച്-17SocialTwist Tell-a-Friend

പെരുവഴി - വഴിമുടക്കുന്ന പെരുമ്പാതകള്‍

പെരുവഴി - വഴിമുടക്കുന്ന പെരുമ്പാതകള്‍
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സോളിഡാരിറ്റി തയ്യാറാക്കിയ ഡോക്യുമെന്ററി (04 March 2010)

http://www.solidarityym.org/video_lists.php?cid=6&&sid=9

ദേശീയപാത വികസിപ്പിക്കുക, വില്‍‌ക്കരുത് - സമരസമ്മേളനം

http://solidarityym.org/video_lists.php?cid=4&&sid=3
പെരുവഴി - വഴിമുടക്കുന്ന പെരുമ്പാതകള്‍SocialTwist Tell-a-Friend

ദേശീയപാത വികസനം: ഇരുമുന്നണികളും ഒളിച്ചുകളി അവസാനിപ്പിക്കണം -ആരിഫലി


Madhyamam Daily - 13-April-2010
തിരുവനന്തപുരം: സ്വകാര്യവത്കരണവും വന്‍തോതില്‍ കുടിയൊഴിപ്പിക്കലുമുണ്ടാകുന്ന ദേശീയപാത വികസന പദ്ധതിയെപ്പറ്റി എല്‍.ഡി.എഫും യു.ഡി.എഫും നയം വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി ആവശ്യപ്പെട്ടു. ദേശീയപാത സ്വകാര്യവത്കരണത്തിനെതിരെ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആറ് ലക്ഷം കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടി വരുന്ന വികസനത്തിനെതിരായ ജനകീയ സമരം നേരിടാന്‍ പൊലീസിനെയും ഉദ്യോഗസ്ഥരെയുമാണ് ഭരണകൂടം നിയോഗിച്ചിരിക്കുന്നത്. നീതിവേണമെന്ന് ആവശ്യപ്പെടുന്നവരെ വീടുകളില്‍ നിന്ന് ഇറക്കിവിടുകയും മര്‍ദിച്ചൊതുക്കുകയും ചെയ്യുന്നു. ഇത് അവസാനിപ്പിച്ച് ജനപ്രതിനിധികള്‍ പുറത്തുവന്ന് ജനങ്ങളെ അഭിമുഖീകരിക്കണം. 50 മണ്ഡലങ്ങളെ ദേശീയപാത വികസനം ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ ആരാകണമെന്ന് നിശ്ചയിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഓര്‍ക്കണം.

ദേശീയപാത വികസനത്തിന് 30 മീറ്റര്‍ വീതി മതി. ഇത്രയും സ്ഥലം ഏറ്റെടുക്കുന്നതിനെ ഇരകള്‍ പോലും എതിര്‍ക്കുന്നില്ല. എന്നാല്‍ 45 മീറ്ററാണ് ഇവിടെ ഏറ്റെടുക്കുന്നത്. അധിക 15 മീറ്റര്‍ ബി.ഒ.ടി മുതലാളിമാരുടെ കച്ചവട താല്‍പര്യമാണ്. റോഡ് വികസനത്തിന്റെ പേരില്‍ ഭൂമിക്കച്ചവടവും റിയല്‍ എസ്റ്റേറ്റ് വ്യവസായവും വേണ്ട. നിലവിലുള്ള പൊതുവഴികളില്‍ ചുങ്കം കൊടുക്കേണ്ടി വരികയെന്നത് സഞ്ചാര സ്വാതന്ത്യ്രത്തിന്‍മേലുള്ള കൈയേറ്റമാണ്.

പൊതു റോഡ് സ്വകാര്യ മുതലാളിമാര്‍ക്ക് വിട്ടുകൊടുക്കുന്ന വികസനം ഇവിടെ വേണ്ട. സര്‍ക്കാറിന് സ്വന്തം നിലയില്‍ പാത വികസിപ്പിക്കാന്‍ സ്വകാര്യ കമ്പനിക്ക് നല്‍കുന്ന ഇളവുകളുടെ പണം മാത്രം മതി. പുനരധിവാസം ഉറപ്പുവരുത്താതെ ആരെയും കുടിയൊഴിപ്പിക്കരുത്. സമര രംഗത്തുള്ള ജനങ്ങളുടെ ഈ ആവശ്യങ്ങളില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഇടതു^വലത് മുന്നണികളും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ ഒളിച്ചുകളി അവസാനിപ്പിച്ച് തങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് പാര്‍ട്ടികള്‍ പറയണം. സമര സംഘടനകളെ തകര്‍ക്കാന്‍ വന്‍ ഗൂഢാലോചനയാണ് നടക്കുന്നത്. ടാറ്റക്കെതിരായ സമരം പോലും തീവ്രവാദ പ്രവര്‍ത്തനമാണെന്ന് വരുത്തിത്തീര്‍ക്കുന്നുണ്ടെന്നും ആരിഫലി ചൂണ്ടിക്കാട്ടി.

മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ പുറംതിരിഞ്ഞുനിന്ന സമരങ്ങളാണ് കേരളത്തില്‍ ഏറ്റവുമധികം വിജയിച്ചിട്ടുള്ളതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുര്‍റഹ്മാന്‍ പറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ആര്‍ജവം നഷ്ടപ്പെട്ട പാര്‍ട്ടികളെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ പാഠം പഠിപ്പിക്കണം. ഇരിക്കുന്ന കസേര നോക്കി അഭിപ്രായം പറയുന്നത് നിര്‍ത്തി സാംസ്കാരിക നായകര്‍ മൌനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശീയപാതയുടെ ബി.ഒ.ടി. വികസനം: മുഖ്യമന്ത്രി ഇടപെടണം- വി.എം. സുധീരന്‍ (Mathrubhumi daily - 28 Mar 2010)

തൃപ്രയാര്‍: ദേശീയപാത-17 ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കാനാണെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തകനും സാംസ്‌കാരിക നായകനുമായിരുന്ന വി.എസ്. കേരളീയന്റെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.

കേന്ദ്ര-സംസ്ഥാന ഫണ്ടുപയോഗിച്ച് 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മ്മിക്കാമെന്നിരിക്കെ 45 മീറ്ററാക്കിയത് ബി.ഒ.ടി. കമ്പനിക്ക് കൊള്ളയടിക്കാനും കോടികള്‍ ധൂര്‍ത്തടിക്കാനുമാണ്. വി.എസ്. കേരളീയനെപ്പോലുള്ളവരുടെ പ്രസക്തി ബോധ്യപ്പെടുന്ന സന്ദര്‍ഭമാണിതെന്നും സുധീരന്‍ പറഞ്ഞു
ദേശീയപാത വികസനം: ഇരുമുന്നണികളും ഒളിച്ചുകളി അവസാനിപ്പിക്കണം -ആരിഫലിSocialTwist Tell-a-Friend

Monday, April 12, 2010

45 മീറ്റര്‍ റോഡ് ആര്‍ക്കുവേണ്ടി?

കേരളത്തിലെ ദേശീയപാതകള്‍ വീതികൂട്ടി നാലുവരിയാക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോവുകയാണല്ലോ. 45 മീറ്റര്‍ കണക്കാക്കി സ്ഥലം ഏറ്റെടുക്കുന്ന നടപടിമൂലം ദേശീയപാത 17ല്‍ ഇടപ്പള്ളി മുതല്‍ കണ്ണൂര്‍ ജില്ലയിലെ തലപ്പാടിവരെ മാത്രം ആറു ലക്ഷത്തോളം പേര്‍ കുടിയൊഴിപ്പിക്കപ്പെടും. ഇടിച്ചുനിരത്തേണ്ടിവരുന്ന വാണിജ്യ^വ്യാപാര സ്ഥാപനങ്ങളുടെ എണ്ണവും ആയിരക്കണക്കിനുവരും. ദേശീയപാത 47മായി ബന്ധപ്പെട്ട് തെരുവാധാരമാവുന്നവരുടെ എണ്ണം എട്ടു ലക്ഷത്തോളം വരുമെന്നാണ് ഏകദേശ കണക്ക്. പണിത് പ്രവര്‍ത്തിപ്പിച്ച് കൈമാറുക (ബി.ഒ.ടി) എന്ന വ്യവസ്ഥയില്‍ വിദേശ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് തീരുമാനം. ലോകബാങ്കിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും നിര്‍ദേശങ്ങളാണ് ഈ തീരുമാനത്തിനു പിന്നിലെന്നു വ്യക്തം. വില്‍ബര്‍സ്മിത്ത് അസോസിയേറ്റ്സ് എന്ന വിദേശ ഏജന്‍സിയാണ് ഇടപ്പള്ളി^കുറ്റിപ്പുറം നാലുവരിപ്പാതയുടെ സാധ്യതാപഠനം പൂര്‍ത്തിയാക്കിയത്. വിദേശ കമ്പനികള്‍ക്ക് നിര്‍ണായക ഷെയറുകളുള്ളതും ആന്ധ്രപ്രദേശിലെ ഒരു എം.പിക്ക് 'പ്രത്യേക' താല്‍പര്യമുള്ളതുമായ ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന വ്യാജ സ്വദേശി മുഖംമൂടിയണിഞ്ഞ കമ്പനിയാണ് തൃശൂര്‍ ജില്ലയിലെ മണ്ണുത്തി മുതല്‍ എറണാകുളം ജില്ലയിലെ അങ്കമാലി വരെ 45 മീറ്റര്‍ വീതിയുള്ള 65.30 കിലോമീറ്റര്‍ റോഡ് നിര്‍മാണ രംഗത്തുള്ളത്.

സൌകര്യപ്രദമായ നാലുവരിപ്പാത നിര്‍മിക്കാന്‍ 30 മീറ്റര്‍ വീതി തന്നെ ധാരാളം. എന്നിട്ടും 45 മീറ്റര്‍ വേണമെന്ന ശാഠ്യത്തിനുപിന്നില്‍ അഴിമതികളുടെ സൂചനകളാണ് ഉള്ളതെന്ന് പിന്നാമ്പുറ ചര്‍ച്ചകളില്‍ വെളിവാകുന്നു. സര്‍ക്കാറിന്റെ കൈയില്‍ പണമില്ലാത്തതുകൊണ്ടാണ് ദേശീയപാതകള്‍ നിര്‍മിക്കാന്‍ ബി.ഒ.ടി മുതലാളിമാരെ തേടുന്നത് എന്ന വാദം ശുദ്ധ അസംബന്ധമാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വിദഗ്ധര്‍ തയാറാക്കിയ കണക്കനുസരിച്ച് നാലുവരിപ്പാത ഒരു കിലോമീറ്റര്‍ നിര്‍മിക്കാന്‍ ആറു കോടി രൂപ മതിയാകുമെന്ന് സമ്മതിക്കുമ്പോള്‍ നിര്‍ദിഷ്ട നാലുവരിപ്പാത നിര്‍മിക്കാന്‍ കിലോമീറ്ററിന് 17.6 കോടി രൂപ വേണ്ടിവരുമെന്നാണ് കേന്ദ്ര ദേശീയപാത അതോറിറ്റി കണക്കാക്കുന്നത്. ഈ തുകയുടെ 32 മുതല്‍ 40 ശതമാനംവരെ ബി.ഒ.ടിക്കാരന് മുന്‍കൂര്‍ സബ്സിഡിയായി നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ മുന്‍കൂര്‍ നല്‍കുന്ന സബ്സിഡി തുക മാത്രം ഉപയോഗിച്ച് പി.ഡബ്ല്യു.ഡി അംഗീകരിച്ച എസ്റ്റിമേറ്റ് പ്രകാരം മുഴുവന്‍ പാതയുടെയും പണി പൂര്‍ത്തിയാക്കാനാവും. ഇതിനുപുറമെ റോഡ് നിര്‍മാണാവശ്യവുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്യുന്ന യന്ത്രസാമഗ്രികള്‍ക്ക് പൂര്‍ണമായും സര്‍ക്കാര്‍ ചുങ്കം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുപുറമെയാണ് പണി പൂര്‍ത്തിയായശേഷം തുടര്‍ന്നുള്ള 30 വര്‍ഷത്തേക്ക് റോഡ് ഉപയോക്താക്കളില്‍നിന്നും ചുങ്കം പിരിക്കാനുള്ള അനുമതി ബി.ഒ.ടിക്കാരന് നല്‍കിയത്. ചുങ്കം കാലാനുസൃതമായി വര്‍ധിപ്പിക്കാനുള്ള അനുമതിപത്രവും അതിന്റെകൂടെയുണ്ട്.

ഈ രീതിയില്‍ സംസ്ഥാനത്ത് ദേശീയപാതകള്‍ വികസിപ്പിക്കേണ്ടതുണ്ടോ എന്നതാണ് കേരളീയ ജനതയില്‍ ബഹുഭൂരിപക്ഷവും ഉയര്‍ത്തുന്ന ചോദ്യം. സമൂഹത്തിലെ 15 ശതമാനത്തില്‍ താഴെവരുന്ന വരേണ്യവിഭാഗത്തിന്റെ ആവശ്യം നിറവേറ്റുന്നതിനുവേണ്ടി കേരള ജനത നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന പാതകളും അവയിലൂടെയുള്ള സഞ്ചാരസ്വാതന്ത്യ്രവും ഏതെങ്കിലും സ്വകാര്യ തമ്പുരാന് അടിയറ വെക്കേണ്ടതുണ്ടോ? ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത്. 45 മീറ്റര്‍ ദേശീയപാത എന്നത് ചോദ്യം ചെയ്യപ്പെടാനാവാത്ത ഒന്നാണെന്ന മട്ടില്‍ ഈ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാറും അതിനെ നയിക്കുന്ന മുഖ്യ രാഷ്ട്രീപാര്‍ട്ടിയും പാലിക്കുന്ന മൌനം ദുരൂഹമാണ്. പ്രതിപക്ഷ മുഖ്യധാരാ പാര്‍ട്ടിയും ഇവരുടെ 'പാത'യില്‍തന്നെ. ഇതിനിടയിലാണ് ദേശീയപാതയുടെ അലൈന്‍മെന്റ് വമ്പന്‍ മുതലാളിമാര്‍ക്കുവേണ്ടി ചിലയിടങ്ങളില്‍ വഴിമാറി പോകുന്നതായും അതിന്റെ പിന്നില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഓരോ വര്‍ഷവും കോടികള്‍ ലാഭം കൊയ്യാമെന്ന് ഉറപ്പുള്ള ബി.ഒ.ടിക്കാരന്‍ ഈ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളേയും വിലക്കെടുത്തിട്ടുണ്ടോ എന്ന സംശയം ന്യായമായും ഉയരുന്നു. 45 മീറ്റര്‍ നിര്‍ദേശം പൂര്‍ണമായും തള്ളിക്കളഞ്ഞ് മുപ്പതോ അതില്‍ കുറവോ വീതിയില്‍ നാലുവരിപ്പാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ തന്നെ തയാറാകണം. എന്നിട്ടും കുടിയൊഴിപ്പിക്കപ്പെടേണ്ടിവരുന്നവര്‍ക്ക് മുന്‍കൂര്‍ പുനരധിവാസവും മാര്‍ക്കറ്റ് വിലയനുസരിച്ച് നഷ്ടപരിഹാരവും നല്‍കണം. അതിനു തയാറല്ലെങ്കില്‍ നൂറുകണക്കിന് കുടുംബങ്ങളുടെ കൂട്ട ആത്മഹത്യക്ക് കേരളം സാക്ഷ്യംവഹിക്കേണ്ടിവരും. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍തന്നെയാണ്.

കെ.ആര്‍. സുകുമാരന്‍, ട്രഷറര്‍, ദേശീയപാത
കുടിയിറക്കു^സ്വകാര്യവത്കരണ വിരുദ്ധ സമരസമിതി
(മാധ്യമം ദിനപത്രം - 12-04-2010)
45 മീറ്റര്‍ റോഡ് ആര്‍ക്കുവേണ്ടി?SocialTwist Tell-a-Friend

ദേശീയ പാത വികസനം: സോളിഡാരിറ്റി 1 ലക്ഷം ഈമെയില്‍ അയക്കുന്നു

ജനവിരുദ്ധ സ്വഭാവത്തില്‍ ദേശീയ പാത വികസിപ്പിക്കുന്നതില്‍ പ്രതിക്ഷേധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ:മന്‍മോഹന്‍ സിംഗ് , യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി , ഗതാഗത വകുപ്പ് മന്ത്രി കമല്‍ നാഥ് , പ്രതിരോധ മന്ത്രി എ.കെ ആന്റണി, പ്രതിപക്ഷ നേതാവ് സുഷ്മ സ്വരാജ് , കേരളാ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്ക 1 ലക്ഷം മെയിലുകള്‍ അയക്കുന്നു. താങ്കളും ഇതില്‍ പങ്കാളിയാകുക!!!!
ദേശീയ പാത വികസനം: സോളിഡാരിറ്റി 1 ലക്ഷം ഈമെയില്‍ അയക്കുന്നുSocialTwist Tell-a-Friend

ദേശീയപാത സ്വകാര്യവല്‍കരിക്കരുത് - ഏകദിന സത്യാഗ്രഹം

ദേശീയപാത സ്വകാര്യവല്‍കരിക്കരുത് - ഏകദിന സത്യാഗ്രഹംSocialTwist Tell-a-Friend

ദേശീയപാത വികസിപ്പിക്കണം ; അതുമാത്രം പോരേ?

എം.പി.വീരേന്ദ്രകുമാര്‍ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനം (2010 ഏപ്രില്‍ 09, 10)


ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കാനിരുന്ന എക്‌സ്​പ്രസ് ഹൈവേ പദ്ധതി അതിലന്തര്‍ഭവിച്ച സാമൂഹിക- സാമ്പത്തിക-പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. ഹൈവേ പദ്ധതിയെ എതിര്‍ത്തുകൊണ്ട് ഞാനും എഴുതിയിരുന്നു. ഇപ്പോള്‍ ദേശീയപാത 17, 47 എന്നിവ ബി.ഒ.ടി. (നിര്‍മിക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറുക) അടിസ്ഥാനത്തില്‍ സ്വകാര്യ നാലുവരിപ്പാതയായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍.
ദേശീയപാത വികസിപ്പിക്കണം ; അതുമാത്രം പോരേ?SocialTwist Tell-a-Friend

പാവങ്ങളുടെ സര്‍ക്കാര്‍ - പാവങ്ങളുടെ പോലീസ്

അച്യുതാനന്ദന്റെ സര്‍ക്കാര്‍, പാവങ്ങളുടെ സര്‍ക്കാര്‍, പാവങ്ങളുടെ പോലീസ്. അതെ, ഈ സര്‍‌കാറിന്റെ സര്‍‌വേ നടപടികള്‍ സ്വന്തം ജനതയുടെ നെഞ്ചില്‍ ചവിട്ടി തന്നെ വേണം.

സര്‍‌വേ നടപടികള്‍ ഇങ്ങനെ... അപ്പോള്‍ കുടിയൊഴിപ്പിക്കല്‍ എങ്ങനെയായിരിക്കും!!??? സാനിയയുടെ കല്യാണവും കൊച്ചിയിലെ സൗന്ദര്യമത്സരങ്ങളും മുഖ്യവിഷയങ്ങളാകുന്ന നമ്മുടെ പത്രങ്ങള്‍ക്ക് ഇതൊരു വിഷയമാകില്ല. ചാനല്‍ ചര്‍ച്ചകളില്‍ വരാന്‍ മാത്രം എരിയും പുളിയും ഈ വിഷയത്തില്‍ ഇല്ല. വികസനഭീകരതക്കിരകളാകുന്നവരുടെ ഒരു ബിംബം മാത്രമാണ്‌ ഓച്ചിറയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍.




പാവങ്ങളുടെ സര്‍ക്കാര്‍ - പാവങ്ങളുടെ പോലീസ്SocialTwist Tell-a-Friend