Monday, July 25, 2011

ദേശീയ പാത അതോറിറ്റി കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുന്നു -സുധീരന്‍


Published on Madhyamam Online dated Mon, 07/25/2011

കൊച്ചി: വികസനത്തിന്റെ മറവില്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ സൗകര്യമേര്‍പ്പെടുത്തി ദേശീയ പാത അതോറിറ്റി കേരളത്തെ ബ്ലാക് മെയില്‍ ചെയ്യുകയാണെന്ന് വി.എം. സുധീരന്‍. കൊച്ചിയില്‍ ദേശീയപാത സംരക്ഷണ സമിതിയുടെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുമ്പളത്തെ ടോള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെയുള്ള ഒന്നാംഘട്ട സമരവും കണ്‍വെന്‍ഷനില്‍  പ്രഖ്യാപിച്ചു.

വന്‍തോതില്‍ കുടിയൊഴിപ്പിക്കല്‍, ബി.ഒ.ടി, ടോള്‍ എന്നീ ദുര്‍വ്യവസ്ഥകളും അഴിമതിയും നിറഞ്ഞ  പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ വികസനം സ്തംഭിപ്പിക്കും എന്ന പ്രസ്താവന ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു.2 ജി സ്‌പെക്ട്രം അഴിമതിയുടെ കാരണക്കാരായ ഡി.എം.കെയുടെ നേതാവായിരുന്ന മുന്‍ മന്ത്രിയാണ് കേരളത്തിലെ ഈ ജനവിരുദ്ധ പദ്ധതിയുടെ ഉപജ്ഞാതാവ് എന്നത് സംശയങ്ങള്‍ ബലപ്പെടുത്തുന്നു.മികച്ച ഗതാഗത സൗകര്യം വേണമെന്ന മലയാളികളുടെ ആഗ്രഹത്തെ നഗ്‌നമായി ചൂഷണം ചെയ്യുന്ന പദ്ധതിയാണ് നിര്‍ദിഷ്ട ബി.ഒ.ടി പദ്ധതി എന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാത അതോറിറ്റി കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുന്നു -സുധീരന്‍SocialTwist Tell-a-Friend

No comments:

Post a Comment