Madhyamam Daily - 13-April-2010
തിരുവനന്തപുരം: സ്വകാര്യവത്കരണവും വന്‍തോതില്‍ കുടിയൊഴിപ്പിക്കലുമുണ്ടാകുന്ന ദേശീയപാത വികസന പദ്ധതിയെപ്പറ്റി എല്‍.ഡി.എഫും യു.ഡി.എഫും നയം വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി ആവശ്യപ്പെട്ടു. ദേശീയപാത സ്വകാര്യവത്കരണത്തിനെതിരെ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: സ്വകാര്യവത്കരണവും വന്‍തോതില്‍ കുടിയൊഴിപ്പിക്കലുമുണ്ടാകുന്ന ദേശീയപാത വികസന പദ്ധതിയെപ്പറ്റി എല്‍.ഡി.എഫും യു.ഡി.എഫും നയം വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി ആവശ്യപ്പെട്ടു. ദേശീയപാത സ്വകാര്യവത്കരണത്തിനെതിരെ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറ് ലക്ഷം കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടി വരുന്ന വികസനത്തിനെതിരായ ജനകീയ സമരം നേരിടാന്‍ പൊലീസിനെയും ഉദ്യോഗസ്ഥരെയുമാണ് ഭരണകൂടം നിയോഗിച്ചിരിക്കുന്നത്. നീതിവേണമെന്ന് ആവശ്യപ്പെടുന്നവരെ വീടുകളില്‍ നിന്ന് ഇറക്കിവിടുകയും മര്‍ദിച്ചൊതുക്കുകയും ചെയ്യുന്നു. ഇത് അവസാനിപ്പിച്ച് ജനപ്രതിനിധികള്‍ പുറത്തുവന്ന് ജനങ്ങളെ അഭിമുഖീകരിക്കണം. 50 മണ്ഡലങ്ങളെ ദേശീയപാത വികസനം ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ ആരാകണമെന്ന് നിശ്ചയിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഓര്‍ക്കണം.
ദേശീയപാത വികസനത്തിന് 30 മീറ്റര്‍ വീതി മതി. ഇത്രയും സ്ഥലം ഏറ്റെടുക്കുന്നതിനെ ഇരകള്‍ പോലും എതിര്‍ക്കുന്നില്ല. എന്നാല്‍ 45 മീറ്ററാണ് ഇവിടെ ഏറ്റെടുക്കുന്നത്. അധിക 15 മീറ്റര്‍ ബി.ഒ.ടി മുതലാളിമാരുടെ കച്ചവട താല്‍പര്യമാണ്. റോഡ് വികസനത്തിന്റെ പേരില്‍ ഭൂമിക്കച്ചവടവും റിയല്‍ എസ്റ്റേറ്റ് വ്യവസായവും വേണ്ട. നിലവിലുള്ള പൊതുവഴികളില്‍ ചുങ്കം കൊടുക്കേണ്ടി വരികയെന്നത് സഞ്ചാര സ്വാതന്ത്യ്രത്തിന്‍മേലുള്ള കൈയേറ്റമാണ്.
പൊതു റോഡ് സ്വകാര്യ മുതലാളിമാര്‍ക്ക് വിട്ടുകൊടുക്കുന്ന വികസനം ഇവിടെ വേണ്ട. സര്‍ക്കാറിന് സ്വന്തം നിലയില്‍ പാത വികസിപ്പിക്കാന്‍ സ്വകാര്യ കമ്പനിക്ക് നല്‍കുന്ന ഇളവുകളുടെ പണം മാത്രം മതി. പുനരധിവാസം ഉറപ്പുവരുത്താതെ ആരെയും കുടിയൊഴിപ്പിക്കരുത്. സമര രംഗത്തുള്ള ജനങ്ങളുടെ ഈ ആവശ്യങ്ങളില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഇടതു^വലത് മുന്നണികളും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ ഒളിച്ചുകളി അവസാനിപ്പിച്ച് തങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് പാര്‍ട്ടികള്‍ പറയണം. സമര സംഘടനകളെ തകര്‍ക്കാന്‍ വന്‍ ഗൂഢാലോചനയാണ് നടക്കുന്നത്. ടാറ്റക്കെതിരായ സമരം പോലും തീവ്രവാദ പ്രവര്‍ത്തനമാണെന്ന് വരുത്തിത്തീര്‍ക്കുന്നുണ്ടെന്നും ആരിഫലി ചൂണ്ടിക്കാട്ടി.
മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ പുറംതിരിഞ്ഞുനിന്ന സമരങ്ങളാണ് കേരളത്തില്‍ ഏറ്റവുമധികം വിജയിച്ചിട്ടുള്ളതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുര്‍റഹ്മാന്‍ പറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ആര്‍ജവം നഷ്ടപ്പെട്ട പാര്‍ട്ടികളെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ പാഠം പഠിപ്പിക്കണം. ഇരിക്കുന്ന കസേര നോക്കി അഭിപ്രായം പറയുന്നത് നിര്‍ത്തി സാംസ്കാരിക നായകര്‍ മൌനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപാതയുടെ ബി.ഒ.ടി. വികസനം: മുഖ്യമന്ത്രി ഇടപെടണം- വി.എം. സുധീരന്‍ (Mathrubhumi daily - 28 Mar 2010)
തൃപ്രയാര്‍: ദേശീയപാത-17 ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കാനാണെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തകനും സാംസ്‌കാരിക നായകനുമായിരുന്ന വി.എസ്. കേരളീയന്റെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.
കേന്ദ്ര-സംസ്ഥാന ഫണ്ടുപയോഗിച്ച് 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മ്മിക്കാമെന്നിരിക്കെ 45 മീറ്ററാക്കിയത് ബി.ഒ.ടി. കമ്പനിക്ക് കൊള്ളയടിക്കാനും കോടികള്‍ ധൂര്‍ത്തടിക്കാനുമാണ്. വി.എസ്. കേരളീയനെപ്പോലുള്ളവരുടെ പ്രസക്തി ബോധ്യപ്പെടുന്ന സന്ദര്‍ഭമാണിതെന്നും സുധീരന്‍ പറഞ്ഞു
No comments:
Post a Comment