Tuesday, April 13, 2010

നാലുവരിപ്പാത - എന്താണ്‌ പ്രശ്‌നം.?

കേരളത്തിലെ ദേശീയപാതാ വികസനവുമായി നടക്കുന്ന വിവാദങ്ങളുടെ രത്നച്ചുരുക്കം. ഒന്നിലധികം ലേഖനങ്ങളില്‍ നിന്നും കുറുക്കിയെടുത്തതാണ്‌. തെറ്റുണ്ടെങ്കില്‍ തിരുത്താം.

രേഖാചിത്രം:
  1. കേരളത്തിലെ ദേശീയപാതകള്‍ 430 KM നീളത്തില്‍  നാലുവരിപാതകളാക്കി വികസിപ്പിക്കുന്നു.
  2. പ്രസ്‌തുത പാത ആസൂത്രണം ചെയ്‌തിരിക്കുന്നത് 45 മീറ്റര്‍ വീതിയില്‍.
  3. ബി.ഒ.ടി വ്യ്വസ്ഥയിലാണ്‌ പാത പണിയുന്നത്. (ഒരു സ്വകാര്യകമ്പനി റോഡ് നിര്‍മ്മിക്കും. നിര്‍‌മിച്ച് കഴിഞ്ഞാല്‍ അതിന്റെ പ്രവര്‍ത്തനചുമതല കമ്പനിക്കായിരിക്കും.)
  4. റോഡുപയോഗത്തിന്റെ പേരില്‍ ബി.ഒ.ടി കമ്പനിക്ക് ജനങ്ങളില്‍ നിന്നും 30 വര്‍ഷത്തേക്ക് ചുങ്കം പിരിക്കം.
  5. റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഏറ്റെടുത്ത് ബി.ഒ.ടി കമ്പനിയ്‌ക്ക് നല്‍‌കും.
  6. ജനങ്ങളുടെ പുനരധിവാസം സര്‍ക്കാറിന്റെ ചുമതലയായിരിക്കും.
  7. റോഡ് നിര്‍മാണത്തിനാവശ്യമായ തുകയുടെ 40 ശതമാനം സര്‍ക്കാര്‍ ഗ്രാന്റായി ബി.ഒ.ടി കമ്പനിക്ക് നല്‍‌കും.
പ്രശ്‌നങ്ങള്‍:
  1. അഞ്ചു ലക്ഷത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും.
  2. പാതകള്‍കള്‍ക്കിരുവശങ്ങളിലും പതിനായിരക്കണക്കിനു കുടുംബങ്ങളുടെ ജീവനോപാധിയായി ഇപ്പോള്‍ നിലനില്ക്കുന്ന ചെറുകിട വ്യാപാരമേഖലയെ പാടേ തകര്‍ത്തുകളയും.
  3. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് പദ്ധതിരേഖയില്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല.
  4. നിലവിലുള്ള ദേശീയപാതകള്‍ക്ക് കുറുകെ പോകുന്ന ചെറുപാതകള്‍, മൂന്നു മീറ്റര്‍ ഉയരത്തിലുള്ള സ്വകാര്യ നാലുവരിപ്പാത വരുന്നതോടെ, അടച്ചുപൂട്ടേണ്ടതായി വരും.
  5. ഇത്രയും കാലം സൗജന്യമായി യാത്ര ചെയ്‌ത ദേശീയപാതയിലുടനീളം ഇനി മുതല്‍ ബി.ഒ.ടി കുത്തകകള്‍ക്ക് ചുങ്കം നല്‍‌കണം. സഞ്ചാരസ്വാതന്ത്ര്യത്തിന്‍ മേലുള്ള നഗ്നമായ കടന്നുകയറ്റമാണിത്. (നാടിനെ മുഴുവന്‍ ഘട്ടം ഘട്ടമായി മുതലാളീമാര്‍ക്ക് വില്‍‌ക്കുന്നതിനു തുല്യം.)
  6. പൊതുമരാമത്തിന്റെ കണക്കനുസരിച്ച് നിര്‍ദ്ദിശ്‌ട നാലുവരിപ്പാത നിര്‍മ്മിക്കാന്‍ ഒരു കി.മീറ്ററിനു 6 കോടി രൂപ. ബി.ഒ.ടി സ്ഥാപനത്തിനു തയ്യാറാക്കിയ കണക്കനുസരിച്ച് 17.6 കോടി രൂപ.
പരിഹാരം:
  1. ശാസ്ത്രീയമായി നാലുവരിപ്പാത നിര്‍മിക്കാന്‍ 22 മീറ്റര്‍ മതിയാകുമെന്ന് വിദഗ്ധര്‍. 30 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത നിര്‍‌മാണത്തിനു ഉദാഹരണങ്ങളാണ്‌ ബാംഗ്ലൂര്‍ - മൈസൂര്‍ ഹൈവേ, നിര്‍ദ്ദിശ്‌ട കന്യാകുമാരി-കാലിയിക്കാവില റോഡ് തുടങ്ങിയവ. 30 മീറ്റര്‍ ഭൂമി പലേടത്തും പാതയാവശ്യാര്‍ഥം ഏറ്റെടുത്തു കഴിഞ്ഞിട്ടുമുണ്ട്.
  2. ആസൂത്രണം 45 മീറ്ററില്‍ നിന്നും 30 മീറ്ററിലേക്ക് കുറയുന്നതോടെ, ലക്ഷക്കണക്കിനു ജനങ്ങളെ കുടിയിറക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല അവരുടെ പുനരധിവാസത്തിനു ചെലവിടേണ്ടിവരുന്ന വന്‍തുക സര്‍ക്കാറിനു ലാഭിക്കാനാവും.
  3. 45 മീറ്റര്‍ പാതയ്‌ക്ക് വേണ്ടീ സര്‍ക്കാര്‍ ബി.ഒ.ടി കുത്തകകള്‍ക്ക് സബ്‌സിഡിയായി കൊടുക്കാന്‍ മാറ്റിവെച്ച 40% തുക ഉപയോഗിച്ച് സര്‍ക്കാറിനു സ്വന്തം നിലയില്‍ 30 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാം. ഇതിലൂടെ ബി.ഒ.ടി കുത്തകകളെ ഒഴിവാക്കാനും അതിലൂടെ ജനങ്ങളെ ബി.ഒ.ടി കുത്തകകളുടെ ചുങ്കപ്പിരിവില്‍ നിന്നും രക്ഷപ്പെടുത്താനും സാധിക്കും.
  4. കുടിയൊഴിപ്പിക്കപ്പെടേണ്ടുന്നവരുടെ പുനരധിവാസം ഉറപ്പാക്കിയതിനു ശേഷം മാത്രം ഭൂമി ഏറ്റെടുക്കുക.
പ്രതിരോധം:
സര്‍ക്കാറിന്റെ ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ കേരളത്തില്‍ ശക്തമായ ജനകീയപ്രതിഷേധങ്ങളാണ്‌ നടന്നു കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാരെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ശൈലിയാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികള്‍ മുഴുവന്‍ മൗനം പാലിക്കുന്ന അവസ്ഥ ഏറെ ദുരുഹമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ ഈ ബ്ലോഗിലൂടെ സഞ്ചരിച്ചാല്‍ ലഭിക്കുന്നതാണ്‌. 
നാലുവരിപ്പാത - എന്താണ്‌ പ്രശ്‌നം.?SocialTwist Tell-a-Friend

2 comments:

  1. ഡ്രിസ്സില്‍, എല്ലാ വിധ ആശംസകളും നേരുന്നു. Pls keep updating.

    മാതൃഭൂമിയില്‍ കഴിഞ്ഞ ആഴ്ച്ച തുടര്‍ച്ചയായി വീരേന്ദ്ര കുമാറിന്റെ ലേഖനം ഈ വിഷയത്തില്‍ വന്നിരുന്നു. ലഭ്യമാണെങ്കില്‍ ഇതില്‍ ചേര്‍ക്കുക.

    ReplyDelete
  2. പ്രസ്‌തുത ലേഖനം നേരത്തെ തന്നെ ചേര്‍ത്തിട്ടുണ്ട്. ലേഖനം എന്ന ലേബല്‍ ക്ലിക് ചെയ്താല്‍ ലഭ്യമാകും.

    ReplyDelete