Wednesday, April 14, 2010

പൊതു നിരത്തുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരങ്ങള്‍ കേരളീയ പൊതു സമൂഹം ഏറ്റെടുക്കണം: കെ.പി രാമനുണ്ണി

April 13, 2010
കോഴിക്കോട് : പൊതു വഴിയെന്നത് മലയാളിയുടെ വൈകാരികതയാണെന്നും പൊതു നിരത്തുകള്‍ സ്വകാര്യ വത്കരിക്കുന്നതിനെതിരായ സമരങ്ങള്‍ കുടിയിറകികുനിനവരുടെ മാത്രം സമരമായി കാണരുതെന്നും പ്രശസ്ത കഥാകൃത്ത കെ.പി രാമനുണ്ണി പറഞ്ഞു. പൊതു നിരത്തുകള്‍ സ്വകാര്യ വത്കരിക്കരുതെന്നാലശ്യപ്പെട്ട് സോളിഡാരിറ്റി കോഴിക്കോട് സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നികൃഷ്ടമായ ജാതി വ്യവസ്തയ്‌ക്കെതിരെ സമരങ്ങള്‍ നടന്ന കേരളത്തില്‍ പുതിയ സാമ്പത്തിക ജാതികള്‍ ഉടലെടുക്കുകയാണ്. സമൂഹത്തില്‍ അവശേഷിക്കുന്ന
ജനാധിപത്യ ബോധവും സന്‍മനസ്സും ദേശീയ പാതകള്‍ സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരായ പോരാട്ടത്തില്‍ ഉണ്ടാകണം. വികസനത്തിന്റ പേരില്‍ അന്യായമായ കുടിയിറക്കലാണ് ഉണ്ടാകുന്നത്. ഭൂമി പിടിച്ചടക്കി നാം കാത്ത് സൂക്ഷിച്ച ധാര്‍മ്മിക മൂല്യങ്ങള്‍ കളഞ്ഞ് കുളിച്ച് സ്തീകളുടെ അഭിമാനം പോലും വില്പ്പനക്ക് വയ്ക്കാനാണ് അധികാരികള്‍ ഒരുങ്ങുന്നത്. ഇത്തരം വിഷയങ്ങളില്‍ ലജ്ജാകരമായ മൗനം പാലിക്കുന്ന ബുദ്ധി ജീവികളെ പലതും പഠിപ്പിക്കുന്നത് തെരുവില്‍ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സോളിഡാരിറ്റിയെ പോലുള്ള പ്രസ്ഥാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റി കോഴിക്കോട് ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ നൗഷാദ്, ഗ്രോ വാസു, പി.സി ബഷീര്‍, എന്നിവര്‍ സംസാരിച്ചു. സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങില്‍ കെ.റ്റി സൂപ്പി, നാസിമുദ്ദീന്‍,ഗഫൂര്‍ കരുവണ്ണുര്‍, ടി.കെ. അലി, നവാസ് പാലേരി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.കഥാ സദസ്സില്‍ കല്പറ്റ നാരായണന്‍, പി. കെ പാറക്കടവ്, കെ.എ ഫൈസല്‍, പി.എം.എ ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.ചിത്ര രചന ഗിരീഷ് മുഴപ്പോട് ഉദ്ഘാടനം ചെയ്തു. പോരാളികളുടെ സംഗമം ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ ഉദ്ഘാടനം ചെയ്തു. എ ശേഖര്‍, ടി.പി ചന്ദ്രശേഖരന്‍,സി. പി നാണുമാസ്റ്റര്‍, മഹേഷ് ചേമ്പാല, കെ.സജീദ്, മണലില്‍ മോഹനന്‍, കെ.റ്റി ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. യുവശബ്ദം പരിപാടി സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഡോ.കെ മുഹമ്മദ് നജീബ് ഉദ്ഘാടനം ചെയ്തു. യുവജന സംഘടനാ നേതാക്കളായ എം. ഗിരീഷ്, കെ.കെ മഹേഷ്, എന്‍കെ സലാം , സി.പി അസീസ് , എന്‍.കെ അസീസ്, ഗഫൂര്‍ പുതുപ്പാടി എന്നിവര്‍ പങ്കെടുത്തു.

സമാപന സമ്മേളനം മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബ് റഹ്മാന്‍ മുഖ്യ പ്രധാഷണം നടത്തി. സത്യാഗ്രഹ പന്തലില്‍ സജ്ജമാക്കിയ ഇ-മെയില്‍ ബൂത്തിലുടെ പ്രധാനമന്ത്രി,കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി, കേന്ദ്ര ഗതാഗത മന്ത്രി, കേരളാ മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് നൂര്കണക്കിന് ഇ-മെയിലുകശ് അയച്ചു.
പൊതു നിരത്തുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരങ്ങള്‍ കേരളീയ പൊതു സമൂഹം ഏറ്റെടുക്കണം: കെ.പി രാമനുണ്ണിSocialTwist Tell-a-Friend

No comments:

Post a Comment