Saturday, April 17, 2010

ഇതു തന്നെ നാലുവരി പാത

പാത വികസനത്തിനു 45 മീറ്റര്‍ വേണമെന്ന സര്‍‌ക്കാര്‍ നിലപാടിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന സമരമായിരുന്നു സോളിഡാരിറ്റി നിര്‍മിച്ച മാതൃകാപാത. നിലവിലെ 30 മീറ്ററില്‍ എങ്ങനെ നാലുവരിപ്പാത നിര്‍മിക്കാമെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ഈ സമരത്തിലൂടെ സോളിഡാരിറ്റി ചെയ്തത്. പാത ഇപ്രകാരമായിരുന്നു.


ദേശീയ സ്റ്റാന്‍‌ഡേഡ് അനുസരിച്ച് ഒരു വരി പാതക്ക് 3.5 mt.
അപ്പോള്‍ നാലുവരിപ്പാതക്ക് 3.5 x 4 = 14 mtr.
മീഡിയന്‍ = 1 mtr
മീഡിയനിരുവശത്തും കല്ലു പാകിയ നിരത്ത് = 2 x 1 mtr = 2 mtr
നടപ്പാത -> 1.5 mtr x 2 = 3 mtr
നടപ്പാതയോട് ചേര്‍ന്ന് കല്ലു പാകിയ നിരത്ത് = 2 x 1 mtr = 2 mtr

മൊത്തം 22 മീറ്ററില്‍ നാലുവരിപ്പാത. ഇനിയും എട്ട് മീറ്റര്‍ ബാക്കി. അപ്പോള്‍ സര്‍ക്കാറെന്തിനാണാവോ നാലുവരിപ്പാതക്ക് 45 മീറ്റര്‍ വീതി വേണമെന്ന് വാശിപിടിക്കുകയും അതിന്റെ പേരില്‍ ലക്ഷക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നത്..!!??? റോഡിന്റെ പേരില്‍ ചുളുവിലക്ക് ജനങ്ങളുടെ ഭൂമി ഏറ്റെടുത്ത് സ്വകാര്യകമ്പനികള്‍ക്ക് കൈമാറുന്ന റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരാണോ സര്‍ക്കാര്‍? സര്‍ക്കാറിന്റെ ഈ തെമ്മാടിത്തത്തെ ചോദ്യം ചെയ്യുന്നവരെ പോലീസിനെ വിട്ട് തല്ലിക്കുക. ഇതെന്താ വെള്ളരിക്കാപട്ടണമോ..??

ചിത്രങ്ങളിലൂടെ:






ഇതു തന്നെ നാലുവരി പാതSocialTwist Tell-a-Friend

4 comments:

  1. കുന്നുകളെല്ലാം ലോറിയില്‍ കയറി റോഡുപണിക്കു പോയി എന്നു കവി പി.പി.രാമചന്ദ്രന്‍. കേരലത്തിലെ പാറക്കൂട്ടങ്ങളെല്ലാം പൊടിഞ്ഞുതീരുന്നു. ബാക്കി വല്ലതുമുണ്ടൊ എന്നു എന്‍.വി.ചോദിച്ചത് വീണ്ടും ചോദിക്കം.

    ReplyDelete
  2. ദേശിയ പാത വികസനത്തിലെ ദുരിതം അകറ്റാനും കഷ്ട നഷ്ടങ്ങള്‍ ഇല്ലാതാക്കാനും മന്ത്രി തലത്തില്‍ കൂട്ടായ സമ്മര്‍ദം നടത്തുമെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍.സോളിഡാരിറ്റിയുടെ മാതൃക റോഡ് നിര്‍മാണ സമയത്ത് അതുവഴി എത്തിയ മന്ത്രി സോളിഡാരിറ്റി നേതാക്കളോട് സംസാരിക്കുകയായിരുന്നു.നിലവിലുള്ള സ്ഥലം ഉപയോഗപെടുത്തി പാത നിര്‍മ്മിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതില്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ മാറ്റം ഉണ്ടാവില്ലെന്നും ഇക്കാര്യത്തില്‍ സോളിഡാരിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാനെന്നും പറഞ്ഞു

    ReplyDelete
  3. വട്ടാണോ സോളിഡാരിറ്റിക്ക്?

    ReplyDelete
  4. @::സിയ↔Ziya -
    കാപട്യം സാര്‍വജനീനമാവുമ്പോള്‍ സത്യം പറയുക എന്നത് തന്നെ ഒരു വിപ്ലവപ്രവര്‍ത്തനമാണ്- ജോര്‍ജ് ഓര്‍വെല്‍

    ReplyDelete