Tuesday, April 20, 2010

ദേശീയപാത വികസനം: സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കും

Mathrubhumi / Malayala Manorama Daily - 20 April 2010

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. പ്രധാനമന്ത്രിയെക്കണ്ട് സര്‍വകക്ഷി സംഘം ആശങ്ക അറിയിക്കാനും യോഗം തീരുമാനമെടുത്തു. റോഡിനു മുപ്പതുമീറ്റര്‍ വീതി മതിയാകുമെന്നാണ്‌ യോഗത്തില്‍ അഭിപ്രായമുയര്‍ന്നതെന്നും ഇക്കാര്യം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍‌വകക്ഷി നിവേദകസംഘം ഇതിനായി ഡല്‍‌ഹിയിലേക്ക് അടുത്തു തന്നെ പോകും.


തീരുമാനം ഏകകണ്ഠമാണെന്ന് യോഗത്തിനുശേഷം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്ഥലമെടുപ്പിനെക്കുറിച്ചള്ള പരാതികള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു
ദേശീയപാത വികസനം: സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കുംSocialTwist Tell-a-Friend

No comments:

Post a Comment