Tuesday, April 20, 2010

പ്രധാനമന്ത്രി ഇടപെടണമെന്ന് ജസ്റ്റിസ് കൃഷ്ണയ്യരുടെ നിവേദനം

Madhyamam Daily - Tuesday, April 20, 2010

തിരുവനന്തപുരം: ദേശീയ പാതകള്‍ വികസിപ്പിക്കുന്നതിന്റെ മറവില്‍ ലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ച് റോഡും ഭൂമിയും കുത്തകകള്‍ക്ക് കൈമാറുന്ന നടപടി കേരളത്തിലെ ജനസാന്ദ്രതക്കും ആവാസ വ്യവസ്ഥക്കും ചേരാത്തതായതിനാല്‍ നടപടിയില്‍ നിന്ന് പിന്മാറണമെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ പ്രമുഖ സാംസ്കാരിക നായകന്മാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സഞ്ചാരത്തിന് ടോള്‍ കൊടുക്കേണ്ടി വരുന്നതുമൂലം പൊതുനിരത്തിനുള്ള സ്വാതന്ത്യ്രമാണ് ഇല്ലാതാക്കുന്നതെന്നും ഇത് കേരളത്തില്‍ അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. ബി.ഒ.ടി പാതവേണ്ട, 30 മീറ്ററില്‍ സര്‍ക്കാര്‍ ചെലവില്‍ നാലുവരിപ്പാത നിര്‍മിക്കുക; ഭൂമിയും വീടും കച്ചവടവും നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തുക, അനാവശ്യമായ ഫ്രീസിങ് പിന്‍വലിക്കുക എന്നീ  ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം അയച്ചത്.


ഡോ. എന്‍.എ. കരീം, ബിഷപ്പ് വര്‍ഗീസ് മാര്‍കുറിലോസ്, കാനായികുഞ്ഞിരാമന്‍, ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, പ്രഫ. എം.കെ. സാനു, ജസ്റ്റിസ് കെ.കെ. സുരേന്ദ്രന്‍, എം.എന്‍. കാരശേãരി, പ്രഫ. സാറാ ജോസഫ്, ഡോ. വി. വേണുഗോപാല്‍, പ്രഫ. കെ. അരവിന്ദാക്ഷന്‍,  പ്രഫ. കെ.ജി. ശങ്കരപിള്ള, ഡോ.എസ്. ബലരാമന്‍, ളാഹ ഗോപാലന്‍, സി.ആര്‍. നീലകണ്ഠന്‍, ഡോ. പി.എസ്. പണിക്കര്‍, വിളയോടി വേണുഗോപാല്‍, ഡോ. ഡി. സുരേന്ദ്രനാഥ്, പി. സുരേന്ദ്രന്‍, പ്രഫ. കെ.എസ്. ഉണ്ണിത്താന്‍, ഡോ. നന്ദിയോട് രാമചന്ദ്രന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, പി. വല്‍സല, കെ.പി. കോസലരാമദാസ്, കെ. പാനൂര്‍, അലക്സ് എം. ചാക്കോ, അഡ്വ. എ. ജയശങ്കര്‍, ഇന്ത്യനൂര്‍ ഗോപി, മുതലംതോട് മണി, ഡോ. ആസാദ്, വി.പി. വാസുദേവന്‍, അഡ്വ. പി.എ. പൌരന്‍, ഡോ. കെ.എം. നീതി, അഡ്വ. മാത്യു വേളങ്ങാടന്‍, ജിയോ ജോസ് എന്നിവര്‍ നിവേദനത്തില്‍ ഒപ്പുവെച്ചു.
പ്രധാനമന്ത്രി ഇടപെടണമെന്ന് ജസ്റ്റിസ് കൃഷ്ണയ്യരുടെ നിവേദനംSocialTwist Tell-a-Friend

No comments:

Post a Comment