Wednesday, April 14, 2010

പ്രതീകാത്മക റോഡ് നിര്‍മിക്കുന്നു.

ദേശിയപാത വികസനത്തില്‍ B.O.T വ്യവസ്ഥ ഉപേക്ഷിക്കുക,കുടിയോഴിപ്പിക്കപെടുന്നവരുടെ പുനരധിവാസവും മതിയായ നഷ്ടപരിഹാരവും ഉറപ്പുവരുത്തുന്നത് വരെ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കുക,30 മിറ്റരില്‍ ദേശിയ പാതയുടെ വികസനം ഉടന്‍ പൂര്‍ത്തികരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശിയപാത വികസിപ്പിക്കുക,വില്‍കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി നടന്നുവരുന്ന സമര പരിപാടികളുടെ ഭാഗമായി 2010 ഏപ്രില്‍ 14ന്  B.O.T ക്കെതിരെ പ്രതിരോധം തീര്‍ത്തുകൊണ്ട് സോളിഡാരിറ്റി ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതീകാത്മക മാതൃക റോഡ് നിര്‍മ്മിക്കുന്നു.നിലവില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് തന്നെ
നാല് വരിയില്‍ പ്രതീകാത്മക റോഡാണ് നിര്‍മിക്കുന്നത്.ദേശിയ റോഡ്‌ കോന്ഗ്രെസ്സിന്റെ മാനദണ്ഡം അനുസരിച്ചുള്ള നാലുവരിപാതയുടെ നിര്‍മ്മാണം 30 മിറ്റരില്‍ സാധ്യമാണെന്ന് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെയും ദേശിയപാത അതോറിറ്റിയെയും പൊതുസമൂഹത്തെയും ബോധ്യപെടുതുകയാണ് റോഡ്‌ നിര്‍മാണത്തിലൂടെ ഉദ്ദേശിക്കുന്നത്.

ജനവിരുദ്ധ സ്വഭാവത്തില്‍ ദേശിയപാത വികസിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു സോളിഡാരിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രധാനമന്ത്രിക്കും മറ്റു കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും 1ലക്ഷം ഇ മെയില്‍ അയക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഇ-മെയില്‍ ബൂത്ത്‌ ഉണ്ടായിരിക്കും.


കളര്‍കോട് ജങ്ക്ഷന് സമീപം രാവിലെ 8 മണിക്ക് റോഡിന്റെ നിര്‍മാണോത്ഖാദനം സുഭാദ്രമ്മ തോട്ടപള്ളി നിര്‍വഹിക്കും.റോഡിനെ സമര്‍പണം  സി.ആര്‍ നീലകണ്‌ഠനും ഇ-മെയില്‍ ബൂത്തിന്റെ ഉത്ഘാടനം എ.എ.ഷുകൂര്‍ M.L.A യും നിര്‍വഹിക്കും.മുന്‍ മന്ത്രി കെ.ആര്‍  ഗൌരിയമ്മയുടെ സന്ദേശം യോഗത്തില്‍ വായിക്കും.
പ്രതീകാത്മക റോഡ് നിര്‍മിക്കുന്നു.SocialTwist Tell-a-Friend

No comments:

Post a Comment